Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ദുർഗാദാസിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഖത്തറിൽ നിന്ന് പരാതി

May 04, 2022

May 04, 2022

ദോഹ :  തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മാഹാസമ്മേളനത്തില്‍ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയ ഖത്തര്‍ മലയാളം മിഷന്‍ കോര്‍ഡിനേറ്റർ ദുർഗാദാസ് ശിശുപാലനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ കമ്മറ്റി പോലീസിനും ഡിജിപിക്കും പരാതി നൽകി. മലയാള വിഷൻ പദവിൽ നിന്നും എത്രയും പെട്ടെന്ന് അദ്ദേഹത്തെ പുറത്താക്കണമെന്നും മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മറ്റി ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എരിയാൽ ആവശ്യപ്പെട്ടു.കൃത്യമായ സംഘ്പരിവാർ ബന്ധമുള്ള ആളുകളെ ഇത്തരം പദവികളിൽ നിയമിക്കുന്നത് സംസ്ഥാനത്തെ സിപിഎം സർക്കാരിന്റെ സംഘിബന്ധത്തിന് തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദുർഗാദാസിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പിക്കും  ഇ മെയിൽ  അയച്ചതായും അദ്ദേഹം പറഞ്ഞു. 
ഇതിനിടെ,ഖത്തറിൽ ഈയിടെ പ്രവർത്തനം തുടങ്ങിയ കാലിക്കറ്റ് നോട്ബുക് റെസ്റ്റോറന്റുമായി ദുർഗാദാസിന് ബന്ധമില്ലെന്ന് മാനേജ്‌മെന്റ് പ്രസ്താവനയിൽ അറിയിച്ചു. വിദ്വേഷപ്രസംഗം വിവാദമായ സാഹചര്യത്തിൽ റെസ്റ്റോറന്റുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ചില പരാമർശങ്ങൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മാനേജ്‌മെന്റ് വാർത്ത നിഷേധിച്ചു രംഗത്തെത്തിയത്.

ഗള്‍ഫ് രാജ്യങ്ങളിലാണ് ഇന്ത്യയിലേക്കാള്‍ കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്നതെന്നും റിക്രൂട്ട്‌മെന്റ് എന്ന പേരില്‍ തീവ്രവാദികള്‍ക്കുള്ള ലൈംഗിക സേവയ്ക്കായി നഴ്‌സുകളെ കൊണ്ടുപോകുന്നു എന്നുമായിരുന്നു ദുര്‍ഗാദാസിന്റെ വിവാദ പ്രസ്താവന.തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മാഹാസമ്മേളനത്തില്‍ സദസ്സിന്റെ ഭാഗമായി കാസ നേതാവ് കെവിന്‍ പീറ്ററിനോട് ചോദ്യമെന്ന രീതിയിലായിരുന്നു ദുര്‍ഗാദാസ് വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിനെയും ഒരു പ്രത്യേക മതവിഭാഗത്തെയും അധിക്ഷേപിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News