Breaking News
'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  |
ഖത്തറിൽ ഭക്ഷ്യ സുരക്ഷാ നിയമം ലംഘിച്ച മൂന്ന് റസ്റ്റോറന്റുകൾ അടച്ചുപൂട്ടി

May 24, 2023

May 24, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഭാഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഖത്തറിലെ മൂന്ന് റസ്റ്റോറന്റുകൾ മുനിസിപ്പൽ മന്ത്രാലയം താൽക്കാലികമായി അടച്ചുപൂട്ടി.

വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം കൈകാര്യം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്ന് അൽ നാസറിലെ  ബുഷ്‌നാബ് റെസ്റ്റോറന്റ് മെയ് 15 മുതൽ 15 ദിവസത്തേക്കാണ് അടച്ചുപൂട്ടിയത്.സമാനമായ നിയമലംഘനം കണ്ടെത്തിയ ബിൻ ദിർഹമിലെ  ഗ്രീൻ ടീ ഗാർഡൻ കഫ്റ്റീരിയ മെയ് 16 മുതൽ ജൂൺ 7 വരെ അടച്ചിടാനാണ് ഉത്തരവ്.ഇൻഡസ്ട്രിയൽ ഏരിയ 57-ലെ ഓക്ക്‌ലൻഡ് കഫ്റ്റീരിയ മെയ് 15 മുതൽ 10 ദിവസമാണ് അടച്ചിടുക.ആവശ്യമായ ശുചിത്വം പാലിക്കാത്തതിനാണ് മൂന്നു സ്ഥാപനങ്ങളും നിയമനടപടി നേരിട്ടത്.ഈ കാലയളവിൽ   കട തുറക്കുന്നതോ മറ്റെന്തെങ്കിലും  പ്രവർത്തനങ്ങൾ  നടത്തുകയോ അറ്റകുറ്റപ്പണി നടത്തുന്നതോ അനുവദനീയമല്ലെന്നും ഇത്തരം ക്രമക്കേടുകൾ കണ്ടാൽ  മുനിസിപ്പൽ ഡയറക്ടറുടെ വിവേചനാധികാരം ഉപയോഗിച്ച് അടച്ചിടൽ കാലയളവ് വീണ്ടും വർധിപ്പിക്കുമെന്നും  മുനിസിപ്പാലിറ്റി മന്ത്രാലയം അതിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച അറിയിപ്പിൽ വ്യക്തമാക്കി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News