Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
കുടുംബത്തെ സ്നോ സ്പ്രേ ഉപയോഗിച്ച് ആക്രമിച്ച ബാലന്മാർ അറസ്റ്റിൽ

December 22, 2021

December 22, 2021

ദോഹ : രാജ്യത്തിന്റെ ദേശീയ ദിനാഘോഷങ്ങൾക്കിടെ അപക്വമായി പെരുമാറിയ ബാലന്മാരെ അറസ്റ്റ് ചെയ്തു. റോഡിലൂടെ നടന്ന് പോകുന്ന കുടുംബത്തിന് നേരെ ഇവർ സ്നോ സ്പ്രേ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. പിന്നാലെയാണ് നടപടി.

മൂന്ന് കുട്ടികളാണ് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്. ഒരാൾ കാറിൽ ഇരുന്ന് രംഗങ്ങൾ ചിത്രീകരിക്കുകയും, മറ്റ് രണ്ട് പേർ റോഡിലൂടെ നടന്ന് വരികയായിരുന്ന കുടുംബത്തിന് നേരെ ഫോം സ്പ്രേ ഉപയോഗിക്കുകയായിരുന്നു. 15, 12 വയസുള്ള രണ്ട് കുട്ടികളാണ് സംഭവത്തിൽ പിടിയിലായത്. ഇവരുടെ പ്രായം കണക്കിലെടുത്ത്, പേരുവിവരങ്ങൾ പരസ്യപ്പെടുത്തേണ്ടതില്ലെന്ന് ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. അതേ സമയം, സമാന സംഭവങ്ങൾ ഇനിയും റിപ്പോർട്ട് ചെയ്യപ്പെട്ടാൽ പേരുകൾ പുറത്തുവിടുമെന്നും, അർഹമായ ശിക്ഷ നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി. അറസ്റ്റിലായ ഇരുവരെയും തുടർനടപടികൾക്ക് വിധേയരാക്കും.


Latest Related News