Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ ഓൺലൈൻ ഗെയിം അനുകരിച്ച് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു, രക്ഷയായത് പിതാവിന്റെ സമയോചിത ഇടപെടൽ

November 18, 2021

November 18, 2021

ദോഹ : കോവിഡ് വൈറസിന്റെ വ്യാപനം കാരണം ഓൺലൈൻ ലോകത്ത് തളച്ചിടപ്പെട്ട അവസ്ഥയിലാണ് ബാല്യങ്ങൾ. മണിക്കൂറുകളോളം മൊബൈലിൽ ചെലവഴിക്കുന്ന കുരുന്നുകൾ പലപ്പോഴും ഓൺലൈൻ ഗെയിമുകൾക്ക് അടിമയായി മാറാറുണ്ട്. ഖത്തറിലെ ഒരു ബാലൻ ഓൺലൈൻ ഗെയിമിലെ രംഗങ്ങൾ അനുകരിക്കാനുള്ള ശ്രമത്തിനിടെ കർട്ടൻ കഴുത്തിൽ ചുറ്റിയ വാർത്തയാണ് ഒടുവിലായി പുറത്തുവരുന്നത്. അൽ റയ്യാൻ ടീവിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. 


ഫഹദ് എന്ന് പേരുള്ള ഒരു ബാലനാണ് ഗെയിമിലെ സാഹസം ജീവിതത്തിൽ പകർത്താൻ മുതിർന്നത്. റൂമിലുണ്ടായിരുന്ന മേശയിൽ കയറിയ ശേഷം കർട്ടൻ കഴുത്തിൽ ചുറ്റിയാണ് താൻ കളിക്കാറുള്ള ഗെയിമിലെ രംഗം ഫഹദ് അനുകരിച്ചത്. കൃത്യസമയത്ത് റൂമിലേക്ക് കടന്നുവന്ന പിതാവ് ഫഹദിനെ രക്ഷിക്കുകയായിരുന്നു. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന പിതാവിന്റെ ചോദ്യത്തിന് മറുപടി ആയി ഫഹദ് തന്നെയാണ് ഗെയിമിനെ പറ്റി പറഞ്ഞത്. സാഹചര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പിതാവ് തന്നെ ഫഹദിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു. കഴുത്തിൽ ഉണ്ടായ പാടുകൾ ചൂണ്ടിക്കാണിച്ച പിതാവ്, രക്ഷിതാക്കളോട് അലസത കൈവെടിയാൻ ആവശ്യപ്പെടുകയും ചെയ്തു. ഓൺലൈൻ ഗെയിമുകൾക്ക് അടിമകളാകുന്ന കുട്ടികളെ പറ്റി അൽ റയ്യാൻ മുൻപും വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. നിരന്തരം സ്‌ക്രീനിൽ നോക്കിയതിനാൽ കണ്ണുകൾക്ക് അസുഖം ബാധിച്ച കുട്ടിയുടെ വാർത്തയും ചാനൽ പുറത്തുവിട്ടിരുന്നു.


Latest Related News