Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
വിദേശസഞ്ചാരികൾക്ക് അബുദാബി സന്ദർശിക്കാൻ ബൂസ്റ്റർ ഡോസ് നിർബന്ധമില്ലെന്ന് അധികൃതർ

January 22, 2022

January 22, 2022

അബുദാബി : വിദേശത്ത് നിന്നുള്ള സഞ്ചാരികൾക്ക് അബുദാബി എമിറേറ്റിലേക്ക് പ്രവേശിക്കാൻ ബൂസ്റ്റർ ഡോസ് നിർബന്ധമല്ലെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തെ, യു.എ.ഇ യിലെ മറ്റ് എമിറേറ്റുകളിൽ നിന്നുള്ളവർ അബുദാബിയിലേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ചുള്ള മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. ഇതേ തുടർന്ന് വിദേശികളുടെ കാര്യത്തിൽ ആശയക്കുഴപ്പം ഉടലെടുത്തതോടെന്ന് അധികൃതർ കൂടുതൽ വിശദീകരണം നൽകിയത്. 

യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അബുദാബിയിൽ എത്തുന്നവർ അൽ ഹുസ്ൻ ആപ്ലിക്കേഷനിൽ പതിനാല് ദിവസം മുൻപെങ്കിലും കോവിഡ് നെഗറ്റീവ് ആയ ഫലമോ, 96 മണിക്കൂർ മുൻപെങ്കിലും നടത്തിയ പരിശോധനാ ഫലമോ ആണ് ഹാജരാക്കേണ്ടത്. ഗ്രീൻ പാസ് നിലനിർത്തണമെങ്കിൽ ബൂസ്റ്റർ ഡോസ് എടുക്കുകയും വേണം. വിദേശരാജ്യങ്ങളിൽ നിന്നുമെത്തുന്ന ടൂറിസ്റ്റുകൾ, സ്വന്തം രാജ്യത്ത് വാക്സിൻ എടുത്തതിന്റെ ഔദ്യോഗിക സർട്ടിഫിക്കറ്റും, 14 ദിവസം മുൻപെങ്കിലും കോവിഡ് നെഗറ്റീവ് ആയതിന്റെ രേഖയോ, 48 മണിക്കൂർ മുൻപ് മാതൃരാജ്യത്ത് നടത്തിയ പരിശോധനയിലെ രേഖയോ കയ്യിൽ കരുതണം. 96 മണിക്കൂർ മുൻപുള്ള നെഗറ്റീവ് പീസീആർ ഫലം കൈവശമുണ്ടെങ്കിൽ വാക്സിനെടുക്കാത്ത സന്ദർശകർക്കും അബുദാബിയിൽ പ്രവേശിക്കാം. ദുബൈ- അബുദാബി കര അതിർത്തിയിലെ വലത് പാതയായ ലൈൻ 1 ടൂറിസ്റ്റുകൾക്കായി സജ്ജീകരിച്ചിട്ടുണ്ട്.


Latest Related News