Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
മുതിർന്ന പൗരന്മാർക്കുള്ള ബൂസ്റ്റർ ഡോസ്, നിർദ്ദേശങ്ങളുമായി ഖത്തർ ആരോഗ്യ മന്ത്രാലയം

January 04, 2022

January 04, 2022

ദോഹ : മുതിർന്ന പൗരന്മാർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ മൂന്ന് മാർഗങ്ങൾ നിർദേശിച്ച് ഖത്തർ ആരോഗ്യമന്ത്രാലയം. റുമൈലിയ ആശുപത്രി മെഡിക്കൽ ഡയറക്ടറായ ഡോക്ടർ ഹനാദി അൽ ഹമദാണ് ഖത്തർ ടീവിയിലെ പ്രോഗ്രാമിനിടെ ഈ മാർഗങ്ങൾ വിശദീകരിച്ചത്. 

ഹമദ് മെഡിക്കൽ കോർപറേഷനിലെ ഹോം കെയർ സർവീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുതിർന്ന പൗരന്മാർക്ക് 44390111 എന്ന ഹോട്ട് ലൈൻ നമ്പറിൽ വിളിച്ചാൽ വീട്ടിലെത്തി ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകും.ഈ സർവീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത വയോധികർക്ക് 40277077 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ അടുത്തുള്ള ഹെൽത്ത് സെന്ററിൽ ചെന്ന് ബൂസ്റ്റർ ഡോസ് സ്വീകരിക്കാം. പ്രായമാവർക്കായി ഹെൽത്ത് സെന്ററുകളിൽ പ്രത്യേക ക്യൂ തയ്യാറാക്കിയിട്ടുണ്ട്. റുമൈലിയ ഹോസ്പിറ്റലിൽ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക സെന്ററാണ് ബൂസ്റ്റർ ഡോസ് സ്വീകരിക്കാനുള്ള മൂന്നാമത്തെ മാർഗം. പ്രായമായവർക്ക് ഇവിടെ രജിസ്റ്റർ ചെയ്യാതെ തന്നെ ബൂസ്റ്റർ ഡോസ് ലഭിക്കും. രാവിലെ ഏഴ് മണി മുതൽ രാത്രി പത്തുമണിവരെയാണ് ഈ സെന്റർ പ്രവർത്തിക്കുക. താല്പര്യമുള്ളവർക്ക് 33253128 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തും വാക്സിൻ എടുക്കാം. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ എല്ലാവരും എത്രയും പെട്ടെന്ന് ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നും ഡോക്ടർ അഭ്യർത്ഥിച്ചു.


Latest Related News