Breaking News
ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി | എ.എഫ്.സി അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ക​പ്പ്: സെ​മി ഫൈ​നൽ മത്സരങ്ങൾക്ക് ഇന്ന് കിക്കോഫ്  | മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  |
ഇംഗ്ലീഷ് ചാനലിൽ മുങ്ങിമരിച്ച ഇറാഖി അഭയാർഥികളുടെ മൃതദേഹങ്ങൾ ജന്മനാട്ടിലെത്തിച്ചു, കണ്ണീരോടെ നാടിന്റെ യാത്രാമൊഴി

December 26, 2021

December 26, 2021

ബ്രിട്ടനിലേക്ക് ചേക്കേറാനുള്ള ശ്രമത്തിനിടെ ഇംഗ്ലീഷ് ചാനലിൽ ബോട്ട് മുങ്ങി മരണപ്പെട്ട അഭയാർഥികളുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. ഇറാഖിലെ കുർദിഷ് അഭയാർത്ഥികൾ അടക്കം 16 പേരുടെ മൃതദേഹമാണ് എർബിൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചത്. പിന്നീട്, പ്രത്യേക ആംബുലൻസ് സംവിധാനത്തിൽ ഇവ ജന്മനാടുകളിൽ എത്തിച്ച് ഖബറടക്കി. 

ഇക്കഴിഞ്ഞ നവംബർ 24 ന് 27 പേരുടെ മരണത്തിന് ഇടയാക്കിയ സംഭവം നടന്നത്. 16 ഇറാഖി കുർദുകളെ കൂടാതെ ഇറാനിൽ നിന്നുള്ള ഒരു കുർദിഷ് വംശജനും, 4 അഫ്ഗാൻ പൗരന്മാരും, ഈജിപ്ത്, എത്യോപിയ, സോമാലിയ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ആളുകളുമാണ് അപകടത്തിൽ മരണമടഞ്ഞത്. ഖബറടക്കദൃശ്യങ്ങൾ റുഡോ ടീവി തത്സമയം സംപ്രേഷണം ചെയ്തു. 2017 കാലഘട്ടത്തിൽ തന്നെ യുദ്ധത്തിന് അറുതി ആയെങ്കിലും തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ രൂക്ഷമായതാണ് യൂറോപ്യൻ രാജ്യങ്ങളിൽ എത്തിപ്പെടാൻ ഇറാഖി പൗരന്മാരെ പ്രേരിപ്പിക്കുന്നത്.


Latest Related News