Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഭവൻസ് പബ്ലിക് സ്കൂൾ മുൻ പ്രിൻസിപ്പൽ ഡോ: ജി.മനുലാൽ അന്തരിച്ചു.

February 22, 2022

February 22, 2022

ദോഹ: ഭവൻസ് സ്കൂൾ മുൻ പ്രിൻസിപ്പലും പ്രമുഖ വിദ്യാഭ്യാസ തന്ത്രജ്ഞനുമായ ഡോ: ജി.മനുലാൽ (58) അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ നാട്ടിൽ വെച്ചായിരുന്നു അന്ത്യം. കൊല്ലം ജില്ലയിലെ പത്തനാപ്പുരത്ത് പോസ്റ്റ് മാസ്റ്റർ ആയിരുന്ന ജി.ഗോപാല പിള്ളയുടെയും പത്മ സുകുമാരി അമ്മയുടെയും മകനാണ്.

2011-ൽ ഭവൻസ് സ്കൂളിന്റെ പ്രിൻസിപ്പൽ ആയി ചുമതല ഏൽക്കുന്നതിനു മുൻപ് ഇദ്ദേഹം കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ അനവധി നൂതന പരിഷ്കാരങ്ങൾക്ക് നേതൃത്വം നൽകിട്ടുണ്ട്. സി.ബി.എസ്.ഇ -യുടെ പരീക്ഷ നിരീക്ഷകനായും പരിശീലകനായും പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം ഗൈഡൻസ് ആൻഡ് കൗൺസലിങ് രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഭാര്യ : ലതിക


Latest Related News