Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ബുർജ് ഖലീഫയിലെത്തിയ കുറുപ്പിനെ കാണാൻ ജനം തടിച്ചുകൂടി, ദുൽഖർ എത്തിയത് ലക്ഷങ്ങളുടെ ടീ ഷർട്ട് അണിഞ്ഞ് : വീഡിയോ കാണാം

November 16, 2021

November 16, 2021

കോവിഡാനന്തരം തുറന്ന തിയേറ്ററുകളിൽ പ്രകമ്പനം സൃഷ്ടിച്ച് മുന്നേറുകയാണ് 'കുറുപ്പ്' എന്ന ദുൽഖർ സൽമാൻ ചിത്രം. കൊടുംകുറ്റവാളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥ പശ്ചാത്തലമാക്കി ഒരുക്കിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് കേരളത്തിനകത്തും പുറത്തും ലഭിക്കുന്നത്. 'കുറുപ്പി'ന്റെ പ്രചരണത്തിനായി ദുബായിലെ ബുർജ് ഖലീഫ സന്ദർശിച്ചപ്പോൾ ദുൽഖർ അണിഞ്ഞ ടീ ഷർട്ടാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാവുന്നത്.

 

സിനിമയുടെ ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കുന്നതിന് സാക്ഷ്യം വഹിക്കാൻ കുടുംബസമേതമെത്തിയ ദുൽഖർ വാലന്റീനോ ബ്രാന്റിന്റെ റിവേഴ്സിബിൾ പാഡഡ്  ജാക്കറ്റാണ് ധരിച്ചിരുന്നത്. വിപണിയിൽ ഇതിന്റെ മൂല്യം രണ്ടരലക്ഷത്തിൽ അധികമാണ്. കറുപ്പും വെളുപ്പും കലർന്ന ഈ വേഷത്തിൽ ബുർജ് ഖലീഫയിലെത്തിയ ആരാധകരെ അഭിസംബോധന ചെയ്ത താരം ഇൻസ്റ്റഗ്രാമിൽ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. 'കുറുപ്പ് ലൈറ്റ്സ് അപ്പ് ബുർജ് ഖലീഫ' എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. നവംബർ പത്തിന് യുഎഇ സന്ദർശിച്ചപ്പോൾ അണിഞ്ഞ ടീ ഷർട്ടും ഓൺലൈനിൽ ചർച്ചാവിഷയമായി. എൺപത്തിയയ്യായിരം രൂപ വിലമതിക്കുന്ന മാർസലോ ബർലോൺ ഡ്രെസ്സിലാണ് ദുൽഖർ അന്ന് പ്രത്യക്ഷപ്പെട്ടത്.


Latest Related News