Breaking News
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  | ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  |
ലിബിയൻ പ്രധാനമന്ത്രിക്ക് നേരെ വെടിവെപ്പ്, സംഭവം പ്രധാനമന്ത്രി തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ്

February 10, 2022

February 10, 2022

ട്രിപ്പോളി : ലിബിയൻ പ്രധാനമന്ത്രി അബ്ദുൾ ഹമീദ് അൽ ദിബൈബയുടെ കാറിന് നേരെ വെടിവെപ്പ് നടന്നതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. അധികാരവടംവലി നടക്കുന്ന ലിബിയയിൽ യുണൈറ്റഡ് നേഷൻസ് താൽകാലികമായി ഭരണമേൽപിച്ച നേതാവാണ് ദിബൈബ. ഇദ്ദേഹത്തെ മാറ്റി, പുതിയ പ്രധാനമന്ത്രിയെ ഇന്ന് തെരഞ്ഞെടുക്കാൻ ഇരിക്കെയാണ് ആക്രമണം. 

പ്രധാനമന്ത്രി സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ചില്ലിനടുത്തും, ഹെഡ്‌ലൈറ്റിന്റെ ഭാഗത്തും ബുള്ളറ്റ് കൊണ്ട പാടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലിബിയൻ പാർലമെന്റിലെ അംഗങ്ങളിൽ ഭൂരിഭാഗവും ദിബൈബയെ അനുകൂലിക്കാത്തതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. അതേ സമയം, ഈ തിരഞ്ഞെടുപ്പിന് സാധുത ഇല്ലെന്നും, താൻ പ്രധാനമന്ത്രിയായി തുടരുമെന്നുമാണ് ദിബൈബയുടെ വാദം. 2011 ൽ മുഅമ്മർ ഗദ്ദാഫി സ്ഥാനഭ്രഷ്ടൻ ആക്കപ്പെട്ടതിന് ശേഷം തുടർച്ചയായി ആഭ്യന്തര യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ച രാജ്യത്ത് വീണ്ടും പ്രശ്നങ്ങൾ ഉണ്ടായേക്കുമെന്ന ഭീതിയിലാണ് ലോകരാജ്യങ്ങൾ.


Latest Related News