Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
സിനിമാ മേഖലയിൽ നിന്നുണ്ടായത് ദുരനുഭവങ്ങൾ, അവസാനകാല അഭിമുഖത്തിൽ അറ്റ്‌ലസ് രാമചന്ദ്രൻ തുറന്നുപറയുന്നു

October 06, 2022

October 06, 2022

ന്യൂസ്‌റൂം ബ്യുറോ  
ദുബായ് : ഈയിടെ അന്തരിച്ച പ്രമുഖ പ്രവാസി വ്യവസായിയും ചലച്ചിത്ര നിർമാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്റെ ജീവിതം സിനിമയെ വെല്ലുന്ന കയ്‌പും മധുരവും നിറഞ്ഞ ജീവിതാനുഭവങ്ങളിലൂടെയാണ് കടന്നു പോയത്.അക്ഷരശ്ലോകത്തിൽ കമ്പക്കാരനായ കവികൂടിയായ   വി കമലാകാരമേനോന്റെ മകനായി തൃശൂർ ജില്ലയിലെ മുല്ലശ്ശേരി തറവാട്ടിൽ ജനിച്ച അദ്ദേഹം മരണം വരെ കവിതയോടും സംഗീതത്തോടും കലശലായ അഭിനിവേശം വെച്ചുപുലർത്തിയിരുന്നു.ഇത് തന്നെയാണ് സിനിമയെന്ന മായികലോകത്തേക്ക്  അദ്ദേഹത്തെ വലിച്ചടുപ്പിച്ചതും.മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളായ വൈശാലി,സുകൃതം,ധനം എന്നീ മൂന്നു ചിത്രങ്ങളാണ് അദ്ദേഹം സ്വന്തമായി നിർമിച്ചത്.ഇതിൽ രണ്ടു ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയത് എം.ടി വാസുദേവൻ എന്ന മഹാപ്രതിഭയാണെങ്കിൽ വൈശാലി ഭരതനും സുകൃതം ഹരികുമാറും ധനം സിബി മലയിലുമാണ് സംവിധാനം ചെയ്തത്.നിർമിച്ച മൂന്നു സിനിമകളും കലാമൂല്യം കൊണ്ട് മികച്ച സിനിമകളെന്ന കീർത്തി അദ്ദേഹത്തിനുണ്ടാക്കിക്കൊടുത്തെങ്കിലും സാമ്പത്തികമായി അത്രമികച്ച അനുഭവങ്ങളായിരുന്നില്ല.

അതേസമയം,സിനിമയെന്ന സ്വപ്നതട്ടകത്തിൽ നിന്ന് അദ്ദേഹത്തിന് ഏറ്റവുമധികം കയ്‌പുനീർ കുടിക്കേണ്ടിവന്നത് വിതരണ രംഗത്ത് കാലെടുത്തു വെച്ചപ്പോഴാണെന്ന് അദ്ദേഹം പിന്നീട് പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്.സ്വർണവ്യാപാര രംഗത്ത് തന്റെ സഹപ്രവർത്തകരിൽ നിന്ന് തന്നെയുണ്ടായ കനത്ത തിരിച്ചടികൾക്ക് പുറമെ,മലയാള സിനിമയിൽ നിന്നുണ്ടായ കൊടിയ വഞ്ചനകളും അദ്ദേഹത്തിന്റെ പരാജയങ്ങൾക്ക് ഒരു പരിധിവരെയെങ്കിലും ആക്കം കൂട്ടിയിട്ടുണ്ടെന്നത് യാഥാർഥ്യമാണ്.അനന്തവൃത്താന്തം,ഇന്നലെ,വാസ്തുഹാര,കൗരവർ,വെങ്കലം,ചകോരം തുടങ്ങിയ ചിത്രങ്ങളുടെ വിതരണം ഏറ്റെടുത്ത രാമചന്ദ്രന് ഈ മേഖലയിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങളുടെ ഒരു ശതമാനം പോലും അദ്ദേഹം ഇതുവരെ പരസ്യമായി എവിടെയും തുറന്നുപറഞ്ഞിട്ടില്ല.സൗഹൃദങ്ങൾക്കും ഹൃദയനിബദ്ധമായ അടുപ്പങ്ങൾക്കും പോറലേൽക്കേണ്ടെന്നു കരുതി പല ദുരനുഭവങ്ങളും മനസ്സിൽ തന്നെ ഒതുക്കിനിർത്തി ചിരിച്ച മുഖത്തോടെ മാത്രം മറ്റുള്ളവർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാൻ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു.

എം.ടി,ഭരതൻ കൂട്ടുകെട്ടിൽ പിറന്ന മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിലൊന്നായ വൈശാലിയുടെ പിറവിയുമായി ബന്ധപ്പെട്ട ഒട്ടേറെ അനുഭവങ്ങൾ അവസാനമായി നൽകിയ വീഡിയോ അഭിമുഖത്തിൽ അദ്ദേഹം ബൈജുനായരുമായി പങ്കുവെക്കുന്നുണ്ട്.പാട്ടുകളോടുള്ള തന്റെ അമിതമായ പ്രിയം തിരക്കഥാകൃത്തായ എം.ടിയുടെ കളിയാക്കലിന് പോലും കാരണമായതായി ഈ അഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്.

ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിച്ച ബോംബെ രവിയുമായി അടുത്തിടപഴകാൻ കഴിഞ്ഞത്  ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്ന് പറഞ്ഞ രാമചന്ദ്രൻ ചിത്രത്തിൽ പരമാവധി പാട്ടുകൾ ഉൾപെടുത്താൻ താൻ നടത്തിയ ശ്രമങ്ങളെ കുറിച്ചും ഒരു ഘട്ടത്തിൽ എം.ടിയുടെ പരിഹാസത്തിന് പോലും ഇതിടയാക്കിയതായും വെളിപ്പുടുത്തി.
'ചിത്രത്തിൽ പരമാവധി നല്ല പാട്ടുകൾ ഉൾപെടുത്തണമെന്ന് തുടക്കം മുതൽ ഭാരതനോടും എം.ടിയോടും പറയുമായിരുന്നു.തുടർച്ചയായി ഇതുതന്നെ പറഞ്ഞപ്പോൾ ഒരിക്കൽ എം.ടി പറഞ്ഞു,പാട്ടുകളാണ് വേണ്ടതെങ്കിൽ എന്തിനാ ഒരു സിനിമ ചെയ്യുന്നത്..?ഏതെങ്കിലും നല്ല കവികളെ-വേണമെങ്കിൽ ഓ.എൻ.വിയെ തന്നെ ഞാൻ വിളിക്കാം.എത്ര പാട്ടുകൾ വേണമെങ്കിലും നമുക്ക് എഴുതിക്കാം.കംപോസ് ചെയ്യിക്കാം.പാട്ടും കേട്ട് സുഖമായിട്ട് വീട്ടിൽ പോയി ഇരുന്നോളൂ എന്ന് പറഞ്ഞു..'

വൈശാലിയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തെ കുറിച്ചും ഈ അഭിമുഖത്തിൽ അറ്റ്‌ലസ് രാമചന്ദ്രൻ പറയുന്നുണ്ട്.

'രാത്രി വൈകി കുവൈത്തിൽ നിന്നും ഇടുക്കിയിലെ  ലൊക്കേഷനിൽ എത്തിയപ്പോൾ ചിത്രീകരണത്തിനിടെ വള്ളം മുങ്ങിയ ദുരന്തവാർത്തയാണ് കേൾക്കുന്നത്.ക്ഷീണിതനായി ഉറങ്ങാൻ കിടന്നപ്പോഴാണ് പ്രൊഡക്ഷൻ കഎക്സികുട്ടീവ് വാതിലിൽ മുട്ടിവിളിക്കുന്നത്.ഞാൻ വാതിൽ തുറന്ന് കാര്യം അന്വേഷിച്ചു.മുങ്ങിയ വള്ളത്തിൽ ആരെങ്കിലുമുണ്ടായിരുന്നോ എന്ന് മാത്രമാണ് എനിക്ക് അറിയേണ്ടിയിരുന്നത്.മുങ്ങിയ വള്ളത്തിൽ ഗീതയും നായികയായ സുപർണയുമുണ്ടായിരുന്നു.അവരെ രക്ഷപ്പെടുത്തിയെന്ന് കേട്ടതോടെ പോയി ഉറങ്ങിക്കൊള്ളാൻ ഞാൻ പറഞ്ഞു.നമുക്ക് നാളെ വേറെ വള്ളം വരുത്താം.അവരോടും പോയി ഉറങ്ങിക്കൊള്ളാൻ പറയൂ...'

വൈശാലിയിലും വിതരണത്തിനെടുത്ത കൗരവരിലും മാത്രമാണ് നാമമാത്രമായെങ്കിലും എന്തെങ്കിലും ലാഭം ലഭിച്ചിരുന്നതെന്നും എന്നാൽ അതിനു വേണ്ടി സഹിച്ച ദുരിതങ്ങൾ അതിലും എത്രയോ ഇരട്ടിവരുമെന്നും അറ്റ്‌ലസ് രാമചന്ദ്രൻ പറഞ്ഞു.ചില വിതരണക്കാർ നിരന്തരം പണം ആവശ്യപ്പെട്ട് ബുദ്ധിമുട്ടിച്ചതിന്റെ ദുരനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു.

2009ൽ ഹോളിഡേയ്‌സ് എന്ന ചിത്രം അറ്റ്‌ലസ് രാമചന്ദ്രൻ സംവിധാനം ചെയ്‌തെങ്കിലും ചിത്രം പരാജയമായിരുന്നു.യൂത്ത് ഫെസ്റ്റിവൽ,ആനന്ദഭൈരവി,അറബിക്കഥ,സുഭദ്രം,മലബാർ വെഡ്‌ഡിങ്,ഇൻ ഹരിഹരനഗർ-2,തത്വമസി,ചാർസോബീസ്,ബ്രഹ്‌മാസ്‌ത്രം,ബോംബെ മിഠായി,ബാല്യകാല സഖി,ദൈവത്തിന്റെ കയ്യൊപ്പ് എന്നീ സിനിമകളിലും മേഘങ്ങൾ എന്ന ടെലിഫിലിമിലും അറ്റ്‌ലസ് രാമചന്ദ്രൻ അഭിനയിച്ചിട്ടുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്ത് അഭിമുഖം കാണാം.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News