Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഏഷ്യൻ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ്, സൗദിക്കെതിരെ ഖത്തറിന് ജയം

January 23, 2022

January 23, 2022

ദോഹ : ഏഷ്യൻ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ നിലവിലെ ജേതാക്കളായ ഖത്തറിന് വീണ്ടും വിജയം. രണ്ടാം ഘട്ട ഗ്രൂപ്പ് മത്സരത്തിലെ കന്നിക്കളിക്കിറങ്ങിയ ഖത്തർ, സൗദി അറേബ്യയെ 34-19 എന്ന സ്കോറിനാണ് തകർത്തുവിട്ടത്. ആദ്യപകുതിയിൽ തന്നെ 7 ഗോളുകളുടെ ലീഡ് സ്വന്തമാക്കിയ ടീം, എതിരാളികൾക്ക് തിരിച്ചുവരാൻ ഒരവസരവും നൽകിയില്ല. 

നാല് ടീമുകളുള്ള ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്നവരാണ് സെമിഫൈനലിലേക്ക് മുന്നേറുക. ഖത്തറിന്റെ ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ സൗത്ത് കൊറിയ ഉസ്‌ബെക്കിസ്ഥാനെ പരാജയപ്പെടുത്തി. ഉസ്ബെക്കിസ്ഥാനാണ് അടുത്ത മത്സരത്തിൽ ഖത്തറിന്റെ എതിരാളികൾ. 2023 ലോക ചാംപ്യൻഷിപ്പിന് മുന്നോടിയായി നടക്കുന്ന ഈ ടൂർണമെന്റിൽ, ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് ലോക ചാമ്പ്യൻഷിപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും.


Latest Related News