Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
നെഗറ്റിവ് ഫലവുമായി ദുബായിൽ തിരിച്ചെത്തിയ അഷ്‌റഫ് താമരശ്ശേരിക്ക് വീണ്ടും കോവിഡ് പോസറ്റിവ്

December 29, 2021

December 29, 2021

അൻവർ പാലേരി 

ദുബായ് : നാട്ടിൽ നിന്നും കോവിഡ് നെഗറ്റിവ് ഫലവുമായി തിരിച്ചെത്തിയ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരിക്ക് ദുബായ് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ കോവിഡ് പോസറ്റിവ് ആയി.ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് ഫലം പോസറ്റിവ് ആയത്.നേരത്തെ തിരുവനന്തപുരം വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഫലം പോസറ്റിവ് ആയതിനെ തുടർന്ന് മണിക്കൂറുകൾക്കകം നെടുമ്പാശേരി വിമാനത്താവളത്തിലെത്തി വീണ്ടും കോവിഡ് പരിശോധന നടത്തിയിരുന്നു.എന്നാൽ നെടുമ്പാശേരിയിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റിവ് ആയിരുന്നുവെന്നും അതിനെ തുടർന്നാണ് തനിക്ക് ദുബായിൽ തിരിച്ചെത്താൻ കഴിഞ്ഞതെന്നും വ്യക്തമാക്കി,നാട്ടിലെ വിമാനത്താവളങ്ങളിൽ നടത്തുന്ന  കോവിഡ് പരിശോധനയിലെ വീഴ്ചകളെ വിമർശിച്ചു കൊണ്ട് അദ്ദേഹം ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.നിരവധി പേരാണ് ഈ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.ഇതിനു പിന്നാലെ,കുറ്റം സംസ്ഥാന സർക്കാരിന്റേതല്ലെന്നും വിമാനത്താവളങ്ങളിലെ പരിശോധനകളിൽ വരുന്ന പിഴവുകൾക്ക് കേന്ദ്രസർക്കാരാണ് ഉത്തരവാദിയെന്നും വിശദീകരിച്ചു കൊണ്ട് മുൻ മന്ത്രി കെ.ടി ജലീലും രംഗത്തെത്തി.

അതേസമയം,ദുബായിൽ നടത്തിയ പരിശോധനയിൽ ഫലം പോസറ്റിവ് ആയതോടെ നേരത്തെ തിരുവനന്തപുരത്ത് നടത്തിയ പരിശോധനാ ഫലം സംബന്ധിച്ച ആശയക്കുഴപ്പം നീങ്ങുകയാണ്.യാത്രയ്ക്കിടെ കോവിഡ് പോസറ്റിവ് ആവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News