Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
മഴ വരും,മുൻകരുതൽ നിർദേശങ്ങളുമായി അശ്ഗാൽ  

September 13, 2019

September 13, 2019

ദോഹ: രാജ്യത്ത് വര്‍ഷക്കാലത്തോടനുബന്ധിച്ചു സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ക്കുള്ള നിര്‍ദേശങ്ങൾ  അശ്ഗാല്‍ പുറത്തിറക്കി.ദൃശ്യരൂപത്തിലുള്ള വിവരങ്ങളടങ്ങിയ രണ്ട് ഇന്‍ഫോഗ്രാഫിക്‌സുകളാണ് അതോറിറ്റി പ്രസിദ്ധീകരിച്ചിരിക്കുന്നത്. മഴക്കു മുന്‍പ് കെട്ടിടങ്ങൾ ഉൾപെടെ സുരക്ഷയ്ക്കാവശ്യമായ മുന്‍കരുതലുകള്‍, മഴ പെയ്യുമ്പോൾ ഡ്രൈവിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയാണ് ഇന്‍ഫോഗ്രാഫിക്‌സില്‍ വ്യക്തമാക്കുന്നത്.അടിപ്പാതകളിലൂടെയും പാലങ്ങളിലൂടെയും സഞ്ചരിക്കുമ്പോൾ ജാഗ്രത പാലിക്കുക,ഗതാഗത യോഗ്യമല്ലാത്ത വഴികളിലൂടെ യാത്ര ചെയ്യാതിരിക്കുക,ചില്ല് മേൽക്കൂരയുള്ള വീടുകളിൽ ചോർച്ചയില്ലെന്ന് ഉറപ്പ് വരുത്തുക, വീടിന്റെ ജനവാതിലുകൾ മഴവെള്ളം അകത്തുകടക്കാത്ത വിധം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക എന്നിവയാണ് നിർദേശങ്ങൾ.

ഇതോടൊപ്പം പുതിയ ഗതാഗത പരിഷ്‌ക്കരണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. റൗദത്തുല്‍ ഖൈല്‍ സ്ട്രീറ്റിലേക്കുള്ള പാതയിലാണു നേരിയ ഗതാഗത മാറ്റം വരുത്തിയിരിക്കുന്നത്. ഇ റിങ് റോഡില്‍നിന്ന് വലത്തോട്ട് റൗദത്തുല്‍ഖൈല്‍ സ്ട്രീറ്റിലേക്കുള്ള തിരിവിലാണു നേരിയ മാറ്റം വരുത്തിയിരിക്കുന്നത്. ഈ തിരിവില്‍ തന്നെ അല്‍പം മീറ്ററുകള്‍ പടിഞ്ഞാറോട്ട് മാറി സഞ്ചരിക്കാനാണ് അശ്ഗാല്‍ നിര്‍ദേശം. ഈ മാസം 15 മുതല്‍ 19 വരെയാണു പുതിയ ഗതാഗത മാറ്റം പ്രാബല്യത്തിലുണ്ടാകുക. ഖമീസ് അല്‍ഒബൈദി ഇന്റര്‍ചേഞ്ചിലെ റോഡ് പ്രവൃത്തികളെ തുടര്‍ന്നാണു ഗതാഗത മാറ്റം. ബന്ധപ്പെട്ട സ്ഥലങ്ങളില്‍ വാഹനങ്ങള്‍ക്കായി ദിശാസൂചിക സ്ഥാപിക്കും.


Latest Related News