Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ദോഹയിൽ ഇന്ന് മുതൽ ആരംഭിക്കുന്ന ഗതാഗത നിയന്ത്രണങ്ങൾ,ഡി റിങ് റോഡ് അടക്കും

April 18, 2022

April 18, 2022

ദോഹ :  ദോഹ ഡി റിംഗ് റോഡിൽ ഇന്ന് മുതൽ ഏഴ് ദിവസത്തേക്ക് അർധരാത്രി സമയങ്ങളിൽ അഞ്ച് മണിക്കൂർ വീതം  ഭാഗികമായി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുമെന്ന് അഷ്ഗാൽ അറിയിച്ചു.ഓൾഡ് എയർപോർട്ടിൽ നിന്ന് വടക്ക് ഭാഗത്തേക്കുള്ള പാതയും റൗദത്ത് അൽ സ്ട്രീറ്റിന്റെ ചില ഭാഗങ്ങളുമാണ് ഇന്ന് മുതൽ ഏപ്രിൽ 23 ഞായറാഴ്ച വരെ അർധരാത്രി സമയങ്ങളിൽ അടക്കുക.ഈ സമയങ്ങളിൽ ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ വാഹന യാത്രക്കാർ ഫ്രീജ് അൽ അലി, നുഐജ ഇന്റർസെക്ഷനുകൾ ഉപയോഗിക്കണമെന്ന് അഷ്‌ഗാൽ ഓർമിപ്പിച്ചു.

അതേസമയം, വാദി അൽ വജ്ബ സ്ട്രീറ്റിനും വാദി സഫറാൻ സ്ട്രീറ്റിനും ഇടയിൽ ഇരു ദിശകളിലുമുള്ള വാദി അൽ അസ്കർ സ്ട്രീറ്റിന്റെ ഒരു ഭാഗം ഇന്ന് മുതൽ താൽക്കാലികമായി അടച്ചിടുമെന്നും അഷ്ഗാൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഈ സമയത്ത്, വാദി അൽ അസ്കർ സ്ട്രീറ്റിലേക്കുള്ള യാത്രക്കാർക്ക് വാദി അൽ വജ്ബ സ്ട്രീറ്റിലേക്കോ വാദി സഫറാൻ സ്ട്രീറ്റിലേക്കോ തിരിഞ്ഞ് ഐൻ സിനാൻ സ്ട്രീറ്റ് വഴി ലക്ഷ്യസ്ഥാനത്ത് എത്താനാവും.ഇന്ന് മുതൽ നാല് ദിവസത്തേക്കാണ് ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഉണ്ടാവുക.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News