Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഗാർഹിക തൊഴിലാളികളെ അനധികൃതമായി പാർപ്പിച്ചു, ഖത്തറിൽ മൂന്ന് ഏഷ്യക്കാർ അറസ്റ്റിൽ

February 18, 2022

February 18, 2022

ദോഹ : വിദേശത്ത് നിന്നുള്ള ഗാർഹിക തൊഴിലാളികളെ അനുമതിയില്ലാതെ താമസിപ്പിക്കുകയും റിക്രൂട്ട് ചെയ്യുകയും ചെയ്ത മൂന്ന് പേർ അറസ്റ്റിൽ. പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റിലെ സെർച്ച്‌ ആൻഡ് ഫോളോ അപ്പ് വിഭാഗമാണ് ഏഷ്യക്കാരായ പ്രതികളെ പിടികൂടിയത്. സമൂഹമാധ്യമങ്ങളിൽ സംഘം നൽകിയ പരസ്യത്തിൽ സംശയം തോന്നിയ അധികൃതർ പരിശോധന നടത്തുകയായിരുന്നു. 

നിരവധി ഗാർഹിക തൊഴിലാളികൾക്കൊപ്പമാണ് പ്രതികളെ കണ്ടെത്തിയത്. ചോദ്യം ചെയ്യലിനിടെ ഇവർ കുറ്റം സമ്മതിച്ചതായും, സമൂഹമാധ്യമങ്ങളിലൂടെ ഗാർഹിക തൊഴിലാളികളെ വലയിൽ വീഴ്ത്തിയത് എങ്ങനെയാണെന്ന് വിശദീകരിച്ചെന്നും അധികൃതർ അറിയിച്ചു. പ്രതികളെ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.


Latest Related News