Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
അർജന്റീന,നെതർലാൻഡ്സ് ഫുട്ബോൾ ഫെഡറേഷനുകൾക്ക് 16,000 യൂറോ പിഴ ലഭിച്ചേക്കും,ഫിഫ അന്വേഷണം ആരംഭിച്ചു

December 12, 2022

December 12, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക് 
ദോഹ : അർജന്റീന, നെതർലൻഡ്സ് ടീമുകൾക്കെതിരെ അന്വേഷണം ആരംഭിച്ച് ഫിഫ. വെള്ളിയാഴ്ച നടന്ന നെതർലൻഡ്സ് - അർജന്റീന ക്വാർട്ടർ ഫൈനൽ  മൽസരത്തിൽ മൊത്തം 18 മഞ്ഞകാർഡുകൾ താരങ്ങൾക്കും സപ്പോർട്ടിംഗ് സ്റ്റാഫിനുമായി ലഭിച്ചിരുന്നു. താരങ്ങളും കോച്ചും അച്ചടക്കലംഘനം നടത്തിയോ എന്നാണ് ഫിഫ അന്വേഷിക്കുന്നത്.

അഞ്ച് മഞ്ഞക്കാർഡുകൾ ലഭിച്ച ടീമുകൾക്കെതിരെ അന്വേഷണം നടക്കുന്നത് സ്വാഭാവികമാണ്. ഈ അച്ചടക്കലംഘനത്തിന് നടപടിയെടുക്കുന്നത് സാധാരണയാണെന്നും ഇതിനാലാണ് ഇരുടീമിനുമെതിരെ അന്വേഷണം ആരംഭിച്ചതെന്നും ഫിഫ അറിയിച്ചു. അർജന്റീന നെതർലാൻഡ്സ് ഫുട്ബോൾ ഫെഡറേഷനുകൾക്ക്  ഏകദേശം 16,000 യൂറോ പിഴയായി ലഭിച്ചേക്കുമെന്നാണ് സൂചന.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News