Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
'ലൈറ്റ്‌സ് ഓൺ' : യു.എ.ഇ സർക്കാർ മന്ത്രാലയങ്ങളുടെ പരസ്യചിത്രങ്ങളിൽ മോഡലായി കണ്ണൂർക്കാരി

October 08, 2021

October 08, 2021

ദുബായ് : പ്രവാസി മലയാളികൾക്ക് അഭിമാനമായി യു.എ.ഇ സർക്കാർ മന്ത്രാലയങ്ങളുടെ പരസ്യ ചിത്രങ്ങളിൽ ഇനിയൊരു കണ്ണൂർക്കാരിയുടെ സാന്നിധ്യവുമുണ്ടാവും.കണ്ണൂര്‍ കാപ്പാട്​ സ്വദേശി അനീഷിന്റെയും ജീനയുടെയും മകള്‍ പതിനൊന്നുകാരിയായ അനീഷയാണ് ഈ അപൂർവനേട്ടത്തിന് ഉടമയായത്.യു.എ.ഇയിലെ രണ്ട്​ മന്ത്രാലയങ്ങളുടെയും ഇത്തിഹാദിന്റെയും  പരസ്യത്തില്‍ അഭിനയിക്കാനുള്ള ഭാഗ്യവും ഈ മിടുക്കിയെ തേടിയെത്തിയിരിക്കുകയാണ്​.ഒരുപിടി മികച്ച സ്​ഥാപനങ്ങളുടെ മോഡലായ അന്‍ഷി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്​ യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തി​െന്‍റ പരസ്യത്തിലാണ്​. സ്​കൂളിലേക്ക്​ മടങ്ങിയെത്തുന്ന കുട്ടികള്‍ക്ക്​ ആത്​മിവശ്വാസം പകരാന്‍ തയാറാക്കിയ പരസ്യത്തില്‍ മുഖ്യ കഥാപാത്രമാണ്​. വൈകാതെ ഈ വീഡിയോ പുറത്തിറങ്ങുമെന്ന്​ പ്രതീക്ഷിക്കുന്നു. 

യു.എ.ഇ ആരോഗ്യമന്ത്രാലയത്തി​െന്‍റ രണ്ട്​ പരസ്യത്തിലും അനീഷ  മുഖ്യകഥാപാത്രമായിട്ടുണ്ട്.. ഓഡിഷന്‍ നടത്തിയായിരുന്നു തെരഞ്ഞെടുപ്പ്​. കഴിഞ്ഞ വര്‍ഷം അബൂദബി ടൂറിസത്തിനായി അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും കോവിഡ്​ കാരണം ഷൂട്ടിങ്​ നടന്നില്ല. 2019ലാണ്​ ഇത്തിഹാദി​െന്‍റ 'ഗോ യുവര്‍ ഓണ്‍ വേ' എന്ന പരസ്യത്തിലേക്ക്​ അവസരം തേടിയെത്തിയത്​. ഏപ്രിലില്‍ ഷാര്‍ജ ടി.വിയുടെ 'ഇന്ത്യ' എന്ന ഡോക്യുമെന്‍ററിയില്‍ അഭിനയിക്കാനുള്ള ഭാഗ്യവും ലഭിച്ചു. പ്രശസ്​ത ലബനീസ്​ ഗായിക മിറിയം ഫെയേഴ്​സിന്റെ  മ്യൂസിക്​ വീഡിയോ ആല്‍ബത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത്​ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നായാണ് ഈ മിടുക്കി കാണുന്നത്. കഴിഞ്ഞ ദിവസം എക്​സ്​പോയുടെ ഉദ്​ഘാടന ചടങ്ങിലെ ശ്രദ്ധാകേന്ദ്രമായിരുന്ന മിറ സിങ്​ എന്ന പെണ്‍കുട്ടിക്കൊപ്പമായിരുന്നു ഈ ആല്‍ബം. നിരവധി സ്വകാര്യ സ്​ഥാപനങ്ങളുടെയും മോഡലാണ്​ അന്‍ഷി.

ഏഴാം വസയില്‍ അമൃത ടി.വിയിലെ 'അപരിചിത' എന്ന സീരിയലിലൂടെയാണ്​ അഭിനയ രംഗത്തേക്ക്​ കടന്നുവരുന്നത്​. 100 എപ്പിസോഡുള്ള സീരിയലില്‍ മുഴുനീള കഥാപാത്രം. ആസ്​റ്ററി​െന്‍റ ബ്രോഷര്‍ മോഡലായാണ്​ യു.എ.ഇയിലെ തുടക്കം. ​പിന്നീട്​ ഒരുപിടി മികച്ച സ്​ഥാപനങ്ങളുടെ മോഡലായി.

ഷാര്‍ജ അവര്‍ ഓണ്‍ ഇന്ത്യന്‍സ്​ ഹൈസ്​കൂളിലെ ഈ ആറാം ക്ലസുകാരി മികച്ച  ചിത്രകാരികൂടിയാണ്​. അടുത്തിടെ അന്‍ഷി വരച്ച ആഫ്രിക്കന്‍ വനിതയുടെ പെയിന്‍റിങ്​ 'മാഗ്​സോയിഡ്​' എന്ന മാഗസിനില്‍ വന്നിരുന്നു. അക്രലിക്​ പെയിന്‍റിങാണ്​ ഇഷ്​ട മേഖല. 2018ല്‍ കോഴിക്കോട്​ നടന്ന 'മിസ്​ ഫോ​ട്ടോജനിക്​ ജൂനിയര്‍ മോഡല്‍ ഇന്ത്യ' ആയി തെരഞ്ഞെടുക്കപ്പെട്ടു. ഇതി​െന്‍റ ഫൈനല്‍ ദുബൈയില്‍ നടന്നപ്പോഴും വിവിധ രാജ്യങ്ങളിലുള്ളവരെ മറികടന്ന്​ ഒന്നാമതെത്തി. ഇതോടൊപ്പം 'മിസ്​ ബട്ടര്‍​ൈഫ്ല ഓഫ്​ ജൂനിയര്‍ മോഡല്‍ വേള്‍ഡു'മായി തെരഞ്ഞെടുക്കപ്പെട്ടു.

ആശാ ശരത്തി​െന്‍റ ദുബൈയിലെ ഇന്‍സ്​റ്റിറ്റ്യൂട്ടിലാണ്​ ഭരതനാട്യം പരിശീലിച്ചിരുന്നത്​. ബിജു ധ്വനി തരംഗിനൊപ്പം സെമി ക്ലാസിക്കല്‍ നൃത്തവും ഡി ഫോര്‍ ഡാന്‍സ്​ ഫെയിം റമീസിനൊപ്പം ഹിപ്​ഹോപ്​ ഡാന്‍സും ആദര്‍ശ്​ നായര്‍ക്കൊപ്പം ബോളിവുഡ്​ ഡാന്‍സും പരിശീലിക്കുന്നു. സമാ സ്​പോര്‍ട്​സാണ്​ നീന്തല്‍ പരിശീലന തട്ടകം. മലയാളി പെണ്‍കുട്ടികള്‍ അധികം പരിശ്രമിക്കാത്ത ജിംനാസ്​റ്റിക്കിലും ഒരു കൈ നോക്കാനാണ്  അന്‍ഷിയുടെ ശ്രമം. മാതാവ്​ ജീന മോഡലും ചിത്രകാരിയുമാണ്​. പിതാവ് ആര്‍.കെ.​ അനീഷ്​ ദുബൈ സ്​നൈഡര്‍ ഇലക്​ട്രിക്​ എന്ന സ്​ഥാപനത്തില്‍ എന്‍ജിനീയറാണ്​.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.  


Latest Related News