Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
വ്യാഴാഴ്ച മഴയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് ഖത്തർ അമീർ

October 27, 2021

October 27, 2021

ദോഹ : ഒക്ടോബർ 28 വ്യാഴാഴ്ച(നാളെ) മഴയ്ക്കു വേണ്ടിയുള്ള നമസ്‌കാരത്തിന് ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി. രാജ്യത്തെ മുഴുവൻ പള്ളികളിലും രാവിലെ മഴയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നടത്താനാണ് അമീറിന്റെ ആഹ്വാനം. അല്‍ വജ്ബ മൈതാനത്ത് നടക്കുന്ന നമസ്‌കാരത്തിലാണ് അമീര്‍ പങ്കെടുക്കുക.

കാലാവസ്ഥാ വിഭാഗത്തിന്റെ കണക്കുകൂട്ടലനുസരിച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ ഖത്തറില്‍ ഈ വര്‍ഷത്തെ മഴക്കാലം ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ മഴ ഇതുവരെ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മഴയ്ക്കായി പ്രാര്‍ത്ഥിക്കാന്‍ അമീര്‍ ആഹ്വനം ചെയ്തത്.മഴയ്ക്ക് വേണ്ടി പ്രത്യേക നമസ്കാരം നടത്തിയിരുന്ന പ്രവാചകചര്യ പിന്‍പറ്റിയാണ് മുസ്‍ലിംകള്‍ ഈ പ്രത്യേക നമസ്കാരം നടത്താറുള്ളത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News