Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കഷോഗിയുടെ കൊലപാതകം : സൗദിക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് അമേരിക്കൻ പാർലമെന്റംഗം

October 01, 2021

October 01, 2021


ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ ജമാൽ കഷോഗിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്ക് വീണ്ടും ചൂടുപിടിക്കുന്നു. കൊലപാതകത്തിൽ സൗദിക്ക് വ്യക്തമായ പങ്കുണ്ടെന്നും അവർക്ക് ആയുധം നൽകുന്നത് അടക്കമുള്ള നിയമങ്ങളിൽ പുനഃപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കൻ പാർലമെന്റംഗമായ ജെറി കൊണോളി. കഷോഗിയുടെ ഓർമകളെ മായാൻ അനുവദിക്കില്ലെന്നും, നീതിക്കായി പൊരുതുമെന്നും കൊണോളി കൂട്ടിച്ചേർത്തു. 

2018 ഒക്ടോബർ 2 നാണ് കോൺസുലേറ്റിൽ തന്റെ വിവാഹത്തിന്റെ പേപ്പർ വർക്കുകൾ ശെരിയാക്കാനെത്തിയ കഷോഗി കൊല്ലപ്പെട്ടത്. വർഷങ്ങൾ ഇത്ര പിന്നിട്ടിട്ടും കഷോഗിയുടെ മൃതദേഹം കണ്ടെത്താൻ പോലും കഴിഞ്ഞിട്ടില്ല. കഷോഗി തങ്ങളുടെ ഓഫീസിൽ നിന്നും പുറത്തേക്ക് പോയിട്ടുണ്ട് എന്നായിരുന്നു ആദ്യത്തെ രണ്ടാഴ്ചക്കാലം സൗദി വാദിച്ചത്. എന്നാൽ, പിന്നീട് നടന്ന അന്വേഷണത്തിൽ കഷോഗി സൗദി കോൺസുലേറ്റിനകത്ത് വെച്ച് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കപ്പെട്ടു. വധത്തിൽ സൗദി രാജകുമാരൻ മുഹമ്മദ്‌ ബിൻ സൽമാന് നേരിട്ട് പങ്കുണ്ട് എന്നാണ് കൊണോളി അടക്കമുള്ള അമേരിക്കൻ പാർലമെന്റ് ആരോപിക്കുന്നത്. ഇത് മുൻ നിർത്തിയാണ് സൗദിയുമായി അമേരിക്ക ഇനി മുതൽ കരാറിൽ ഏർപ്പെടും മുൻപ് രണ്ട് വട്ടം ആലോചിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നത്.


Latest Related News