Breaking News
'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  |
അൽ വാദി പാർക്കിലെ നവീകരണ പ്രവർത്തികൾ പൂർത്തിയായതായി ഖത്തർ അഷ്‌ഗാൽ

February 15, 2022

February 15, 2022

ദോഹ : രാജ്യത്തെ പ്രകൃതി സൗഹൃദ പാർക്കുകളിൽ ഒന്നായ അൽ വാദി പാർക്കിന്റെ നവീകരണം പൂർത്തിയായതായി പൊതുമരാമത്ത് വകുപ്പായ അഷ്‌ഗാൽ അറിയിച്ചു. പൊതു ഇടങ്ങൾ സൗന്ദര്യവത്കരിക്കാനുള്ള പ്രത്യേക സൂപ്പർവൈസറി കമ്മിറ്റിയുമായി സഹകരിച്ചാണ് പാർക്കിനെ മോടി പിടിപ്പിച്ചത്. 

അൽ വജ്‌ബയിൽ സ്ഥിതി ചെയ്യുന്ന പാർക്കിലെ ഒരുലക്ഷത്തോളം സ്‌ക്വയർ മീറ്റർ പ്രദേശത്ത് മരങ്ങൾ നട്ടുപിടിപ്പിച്ചതായും അഷ്‌ഗാൽ കൂട്ടിച്ചേർത്തു. പ്രകൃതിയുമായി ഇണങ്ങി നിൽക്കുന്ന പാർക്കിൽ നടപ്പാതകളും, സൈക്ലിങ് സൗകര്യവും, കാഴ്ചകൾ ആസ്വദിക്കാൻ ഇരിപ്പിടങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഖത്തറിൽ സ്വാഭാവികമായി കാണപ്പെടുന്ന വൃക്ഷങ്ങളുടെ തൈകളാണ് പാർക്കിൽ ഉടനീളം നട്ടിട്ടുള്ളത്.


Latest Related News