Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
അമീർ കപ്പ് ഫൈനലിന് 'അൽ തുമാമ' സ്റ്റേഡിയം നിറയും, 100 ശതമാനം കാണികളെ ഉൾക്കൊള്ളിക്കാൻ അനുമതി

October 14, 2021

October 14, 2021

ദോഹ : ഒക്ടോബർ 21 ന് അൽ തുമാമ സ്റ്റേഡിയത്തിൽ അരങ്ങേറുന്ന അമീർ കപ്പ് ഫൈനലിന് പരമാവധി കാണികൾക്ക് പങ്കെടുക്കാമെന്ന് അധികൃതർ അറിയിച്ചു. സുപ്രീം കമ്മിറ്റി അംഗം റാഷിദ്‌ അൽ ഖാദറാണ് പത്രസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ലോകകപ്പിനായി നിർമിച്ച വേദികളിൽ ഒന്നായ അൽ തുമാമയിൽ 40000 കാണികൾക്ക് ഒന്നിച്ചിരുന്ന് മത്സരം വീക്ഷിക്കാൻ കഴിയും.

അമീർ കപ്പ് ഫൈനലിനായി പ്രത്യേകം രൂപകൽപന ചെയ്ത 'ഫാൻ ഐഡി' സ്മാർട്ട്‌ കാർഡ് കൈവശമുള്ളവർക്ക് മാത്രമേ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ അനുമതി ലഭിക്കൂ. ഇവ കയ്യിലുള്ളവർക്ക് മത്സരദിവസം മെട്രോയിൽ സൗജന്യമായി യാത്ര ചെയ്യാനും കഴിയും. http://tickets.qfa.qa എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം, https://ac21.qa/home- ൽ കയറി ഫാൻ കാർഡിന് അപേക്ഷിക്കാവുന്നതാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും 12 വയസിന് മുകളിലുള്ളവർ വാക്സിനേഷൻ പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് കയ്യിൽ കരുതണമെന്നും അധികൃതർ അറിയിച്ചു. 12 വയസിന് താഴെ പ്രായമുള്ളവർ 24 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് ടെസ്റ്റ്‌ റിസൾട്ട് ഹാജരാക്കണം. സ്റ്റേഡിയത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.


Latest Related News