Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ സ്റ്റാർസ് ലീഗിൽ തുടർച്ചയായ രണ്ടാം സീസണിലും അൽ സദ്ദ് എഫ്‌സിക്ക് ചരിത്രനേട്ടം

March 12, 2022

March 12, 2022

ഖത്തർ ഫുട്‍ബോൾ ലോകത്ത് എതിരാളികളെ ബഹുദൂരം പിന്നിലാക്കി, അവിസ്മരണീയ മുന്നേറ്റം നടത്തുകയാണ് അൽ സദ്ദ് എഫ്‌സി. തുടർച്ചയായി രണ്ടാം സീസണിലും ഖത്തർ സ്റ്റാർസ് ലീഗിൽ മുത്തമിട്ട ടീം, ഇത്തവണയും ഒരു മത്സരത്തിൽ പോലും തോൽവി രുചിച്ചിട്ടില്ല. അവസാനമത്സരത്തിൽ അൽ വക്രയെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തിയ അൽ സദ്ദ്, 20 മത്സരങ്ങൾ വിജയിച്ചപ്പോൾ രണ്ട് മത്സരങ്ങളിൽ സമനില പാലിക്കുകയായിരുന്നു. 

കഴിഞ്ഞ സീസണിൽ ടീമിനെ പരിശീലിപ്പിച്ച ബാഴ്‌സലോണ ഇതിഹാസം സാവി ഹെർണാണ്ടസ് തന്റെ പഴയ തട്ടകത്തിലേക്ക് മടങ്ങിയെങ്കിലും, അൽ സദ്ദിന്റെ കുതിപ്പിന് തെല്ലും പ്രൗഢി കുറഞ്ഞില്ല. സാവിക്ക് പകരം കളി പഠിപ്പിക്കാനെത്തിയ മുൻ വാറ്റ്ഫോഡ് പരിശീലകൻ ഹാവി ഗാർസിയക്ക് കീഴിൽ ടീം 14 വിജയങ്ങളും ഒരു സമനിലയുമാണ് നേടിയത്. തിങ്കളാഴ്ച നടക്കുന്ന അമീർ കപ്പ് സെമിഫൈനലിൽ ചിരവൈരികളായ അൽ ദുഹൈലിനെ പരാജയപ്പെടുത്തി ഫൈനലിലേക്ക് മുന്നേറാനാണ് അൽ സദ്ദിന്റെ അടുത്ത ഉദ്യമം. ഏപ്രിലിൽ ഗ്രൂപ്പ് ഘട്ടം ആരംഭിക്കുന്ന എ.എഫ്സി ചാമ്പ്യൻസ് ലീഗിലും ടീം പങ്കെടുക്കും.


Latest Related News