Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
സാവി ക്ലബ് വിടുമെന്ന സ്ഥിരീകരണവുമായി അൽ സദ്ദ്, ബാഴ്‌സലോണ പരിശീലകനായി വൈകാതെ ചുമതലയേൽക്കും

November 05, 2021

November 05, 2021

മുൻ ബാഴ്‌സലോണ ഇതിഹാസം സാവി ഹെർണാണ്ടസ് പരിശീലകവേഷത്തിൽ കറ്റാലൻ ക്ലബ്ബിലേക്ക് തിരികെയെത്തുന്നു. നിലവിൽ ഖത്തർ ലീഗിലെ അൽസദ്ദിന്റെ പരിശീലകനായ സാവി ടീം വിടാൻ തീരുമാനിച്ചെന്ന വാർത്ത ക്ലബ് തന്നെയാണ് ട്വിറ്ററിലൂടെ ഔദ്യോഗികമായി അറിയിച്ചത്. 

ടീമിന്റെ നിരാശാജനകമായ പ്രകടനത്തെ തുടർന്ന് കൂമാനെ പുറത്താക്കിയതിന് പിന്നാലെയാണ് ബാഴ്സലോണ സാവിക്ക് വേണ്ടി രംഗത്ത് വന്നത്. സാവിക്ക് കീഴിൽ അൽ സദ്ദ് മിന്നും പ്രകടനമാണ് ഖത്തർ ലീഗിൽ കാഴ്ചവെക്കുന്നത്. കരാർ കാലാവധി തീരുന്നതിന് മുൻപ് ജോലി രാജിവെക്കുന്നതിനാൽ അൽ സദ്ദ് ക്ലബിന് സാവി പിഴ നൽകേണ്ടി വരുമെന്നും സൂചനയുണ്ട്. ബാഴ്‌സലോണയുമായി തുടർന്നും സഹകരിക്കുമെന്ന് പ്രഖ്യാപിച്ച അൽ സദ്ദ്, സാവി ക്ലബ്ബിന് നൽകിയ സംഭാവനകൾക്ക് നന്ദി അറിയിക്കാനും മറന്നില്ല.


Latest Related News