Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിലേക്ക് കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യ,മുംബൈയിലേക്ക് ആഴ്ചയിൽ മൂന്ന് സർവീസുകൾ കൂടി

August 22, 2022

August 22, 2022

ദോഹ:ലോകകപ്പിന് മുന്നോടിയായി എയർ ഇന്ത്യ ഖത്തറിലേക്ക് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു.ദോഹയിൽ നിന്നും മുംബൈയിലേക്കാണ് പുതുതുതായി സർവീസ് പ്രഖ്യാപിച്ചത്,  2022 ഒക്ടോബർ 30 മുതൽ ദോഹ-മുംബൈ-ദോഹ റൂട്ടിൽ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് വിമാനങ്ങൾ സർവീസ് നടത്തും.ഇതിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായി അധികൃതർ അറിയിച്ചു.


ഒക്‌ടോബർ 30-ന് ദോഹയിൽ നിന്ന് മുംബൈയിലേക്കുള്ള നോൺ-സ്റ്റോപ്പ് എയർ ഇന്ത്യ വിമാനം ഖത്തർ സമയം ഉച്ചയ്ക്ക് 12:45-ന് പുറപ്പെടും. ഇന്ത്യൻ സമയം വൈകുന്നേരം 6:45-ന് മുംബൈയിൽ എത്തും.960 ഖത്തർ റിയാലാണ് നിലവിൽ കാണിച്ചിരിക്കുന്ന ടിക്കറ്റ് നിരക്ക്.2023 മാർച്ച് 19 വരെ ബുക്കിംഗ് ലഭ്യണ്.

ഇന്ത്യയ്ക്കും ഖത്തറിനും ഇടയിൽ, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ആറ് പ്രതിവാര സർവീസുകൾ കൂടി ഉൾപെടുത്താൻ എയർഇന്ത്യ പദ്ധതിയിടുന്നതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

കൊൽക്കത്ത, മുംബൈ, ഡൽഹി എകേന്ദ്രങ്ങളിൽ നിന്ന് ദുബായിലേക്ക് ആഴ്ചയിൽ നാല് സർവീസുകൾ കൂടി ഉപുതുതായി ആരംഭിക്കും. നവംബറിൽ ഫിഫ ലോകകപ്പ് നടക്കുന്നതിനാൽ ദുബായിലേക്കും ഖത്തറിലേക്കുമുള്ള  യാത്രക്കാരുടെ തിരക്ക് പ്രയോജനപ്പെടുത്താനാണ് എയർ ഇന്ത്യ ശ്രമിക്കുന്നതെന്ന് എയർ ഇന്ത്യ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട്.ചെയ്തു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News