Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ വേദിയൊരുക്കി, നീണ്ട ഇടവേളയ്ക്ക് ശേഷം അഫ്ഗാൻ വനിതകൾ വീണ്ടും കളത്തിലിറങ്ങി

November 11, 2021

November 11, 2021

ദോഹ : രാഷ്ട്രീയലോകം തീർക്കുന്ന അതിർത്തികളെ അലിയിച്ചുകളയാൻ കെല്പുള്ള കളിയാണ് കാൽപന്ത്. ആഫ്രിക്കയിൽ ആഭ്യന്തരയുദ്ധങ്ങൾ പോലും ഫുട്ബോൾ കാരണം അവസാനിച്ച ചരിത്രം നമുക്ക് മുന്നിലുണ്ട്. സ്വന്തം രാജ്യത്തെ സംഭവവികാസങ്ങൾ തീർത്ത അരക്ഷിതാവസ്ഥയിൽ പകച്ചുപോയ അഫ്ഗാൻ വനിതാ താരങ്ങൾ വീണ്ടുമൊരു മത്സരത്തിന് ബൂട്ടുകെട്ടി എന്ന വാർത്തയാണ് കാല്പന്തിന്റെ ലോകത്ത് നിന്നും ഒടുവിലായി എത്തുന്നത്. ഏറെ പ്രതിസന്ധികൾ താണ്ടി ഖത്തറിലേക്ക് ചേക്കേറിയ അഫ്ഗാൻ ടീം ഖത്തർ വനിതകൾക്കൊപ്പമാണ് മത്സരിക്കാനിറങ്ങിയത്.

ലോകകപ്പിന്റെ വേദികളിൽ ഒന്നായ ഖലീഫ അന്താരാഷ്ട്രസ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് ഖത്തർ വിദേശകാര്യമന്ത്രാലയമാണ് മുൻകൈ എടുത്തത്. സുപ്രീം കമ്മിറ്റി, ഖത്തർ ഫുട്ബോൾ അസോസിയേഷൻ തുടങ്ങിയ സംഘടനകളും മത്സരത്തിന്റെ സംഘാടനചുമതലകൾ വഹിച്ചു. അഫ്ഗാനിൽ നിന്നും എഴുപത്തിനായിരത്തോളം പേരെ രാജ്യം വിടാൻ സഹായിച്ച ഖത്തർ, ഏറെ പണിപ്പെട്ടാണ് വനിതാ ഫുട്‍ബോൾ ടീം അംഗങ്ങളെ അഫ്‌ഗാനിൽ നിന്നും രക്ഷപ്പെടുത്തിയത്. ഇതിനായി ഖത്തർ നടത്തിയ പരിശ്രമങ്ങളെ അഭിനന്ദിച്ച് ഫിഫ രംഗത്തെത്തിയിരുന്നു. വനിതാ ഫുട്ബോൾ ടീമിന് അഭയം നൽകിയ ഖത്തർ അവർക്കായി ഫുട്ബോൾ പരിശീലനസൗകര്യവും ഒരുക്കിയിരുന്നു.


Latest Related News