Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
അബുദാബി ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ക്യൂറേറ്ററെ മരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യയെന്ന് സൂചന

November 07, 2021

November 07, 2021

അബുദാബി : ട്വന്റി ട്വന്റി ക്രിക്കറ്റ് ലോകകപ്പിന്റെ വേദികളിൽ ഒന്നായ അബുദാബി ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ക്യൂറേറ്റർ മോഹൻ സിംഗിനെ മരിച്ച നിലയിൽ കണ്ടെത്തി. ന്യൂസിലന്റും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നിർണ്ണായക മത്സരം അബുദാബിയിൽ അരങ്ങേറുന്നതിന് തൊട്ടുമുൻപാണ് മോഹൻ സിംഗിനെ സ്വന്തം മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 


മരണകാരണം എന്തെന്നത് അധികൃതർ പുറത്തുവിട്ടിട്ടില്ലെങ്കിലും മോഹൻ സിംഗ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമികവിവരം. പഞ്ചാബ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പരിശീലനം പൂർത്തിയാക്കിയ ശേഷം, 2004 ലാണ് മോഹൻ സിംഗ് അബുദാബിയിൽ പിച്ചൊരുക്കാനെത്തിയത്. ന്യൂസിലാന്റ് അഫ്ഗാനിസ്ഥാൻ മത്സരത്തിലെ പിച്ച് തങ്ങൾ പറയുന്ന രീതിയിൽ ഒരുക്കാൻ വാതുവെപ്പുകാർ മോഹനെ ഭീഷണിപ്പെടുത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് അബുദാബി പോലീസ് അറിയിച്ചു.


Latest Related News