Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
വസ്തുവില്പന ഫോൺ വഴി വേണ്ട, കർശനനടപടിക്കൊരുങ്ങി അബുദാബി അധികൃതർ

October 27, 2021

October 27, 2021

അബുദാബി : വസ്തുക്കൾ വാങ്ങാനോ വിൽക്കാനോ ആളുണ്ടോ എന്ന് ഫോൺകോളിലൂടെ അന്വേഷിക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്ന് അബുദാബി അധികൃതർ. ഈ വിഷയത്തിൽ നിരന്തരമായി പരാതികൾ ലഭിക്കുന്നുണ്ടെന്നും, ഇതിനാലാണ് ഇത്തരക്കാർക്കെതിരെ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചതെന്നും അബുദാബി മുനിസിപാലിറ്റി-ഗതാഗതവകുപ്പ് അറിയിച്ചു.

 സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചോ, ഡിജിറ്റൽ മാർക്കറ്റിംഗിന്റെ അനന്തമായ സാദ്ധ്യതകൾ ഉപയോഗിച്ചോ കച്ചവടങ്ങൾ നടത്താമെന്നും ടെലിമാർക്കറ്റിങ് രീതി പരീക്ഷിക്കരുതെന്നും റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾക്കും ബ്രോക്കർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. ഈ നിയമം ലംഘിക്കപ്പെടുന്നതായി ശ്രദ്ധയിൽ പെട്ടാൽ 800 555 എന്ന ടോൾ ഫ്രീ നമ്പറിൽ പരാതിപ്പെടാനും അധികൃതർ നിർദേശം നൽകി.


Latest Related News