Breaking News
മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  | ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു |
ഗ്രീന്‍ ലിസ്റ്റ് പുതുക്കി അബുദാബി; 13 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇനി ക്വാറന്റൈന്‍ ആവശ്യമില്ല

March 08, 2021

March 08, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


അബുദാബി: കൊവിഡ്-19 ഗ്രീന്‍ ലിസ്റ്റ് അബുദാബി പുതുക്കി. പുതുക്കിയ ലിസ്റ്റില്‍ 13 രാജ്യങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഈ രാജ്യങ്ങളില്‍ നിന്ന് എമിറേറ്റിലേക്ക് എത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ ആവശ്യമില്ല. എന്നാല്‍ യാത്രക്കാര്‍ അബുദാബിയിലെ വിമാനത്താവളത്തിലെത്തുമ്പോള്‍ പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയരാവണം. 

അബുദാബി സാംസ്‌കാരിക, ടൂറിസം വകുപ്പാണ് പുതുക്കിയ ഗ്രീന്‍ ലിസ്റ്റ് പുറത്തിറക്കിയത്. മൂന്ന് രാജ്യങ്ങളെ ഗ്രീന്‍ ലിസ്റ്റിലേക്ക് പുതുതായി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. സൗദി അറേബ്യ, കസാക്കിസ്ഥാന്‍, മൊറോക്കോ എന്നിവയാണ് പുതുതായി ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍. 

ഓസ്‌ട്രേലിയ, ഭൂട്ടാന്‍, ബ്രൂണൈ, ചൈന, ഗ്രീന്‍ലാന്റ്, ഹോങ്കോംഗ്, ഐലന്റ്, കസാക്കിസ്ഥാന്‍, മൗറീഷ്യസ്, മൊറോക്കോ, ന്യൂസിലാന്റ്, സൗദി അറേബ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ് പുതുക്കിയ ഗ്രീന്‍ ലിസ്റ്റില്‍ ഉള്ള 13 രാജ്യങ്ങള്‍. ഗ്രീന്‍ ലിസ്റ്റ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 

അബുദാബിയില്‍ എത്തുന്ന യാത്രക്കാര്‍ 96 മണിക്കൂര്‍ മുമ്പെങ്കിലും നടത്തിയ പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കേണ്ടതാണ്. കൂടാതെ അബുദാബിയിലെ വിമാനത്താവളത്തില്‍ വച്ച് പി.സി.ആര്‍ പരിശോധന നടത്തുകയും വേണം. ഇതിന്റെ ഫലം വരുന്നത് വരെ സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും നിര്‍ദ്ദേശമുണ്ട്. 2020 ഡിസംബര്‍ 24 മുതലാണ് അബുദാബി രാജ്യാന്തര വിനോദസഞ്ചാരികളെ സ്വീകരിച്ച് തുടങ്ങിയത്. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News