Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ഇത്തവണയും ഇന്ത്യ പുറത്ത്,കൊറന്റൈൻ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടിക അബുദാബി വീണ്ടും പുതുക്കി

November 07, 2021

November 07, 2021

അബുദാബി : രാജ്യത്ത് തിരിച്ചെത്തിയാൽ കൊറന്റൈൻ ആവശ്യമില്ലാത്ത  ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക അബുദാബി വീണ്ടും പുതുക്കി.  പട്ടികയിൽ 95 രാജ്യങ്ങളാണുള്ളത്. പുതുതായി 13 രാജ്യങ്ങളെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ക്വാറന്റൈൻ ഇല്ലാതെതന്നെ നേരിട്ട് പ്രവേശിക്കാം. ഇന്ന് മുതല്‍ പുതിയ പട്ടിക പ്രാബല്യത്തില്‍ വരും.

അതേസമയം, എല്ലാ ഗള്‍ഫ് രാജ്യങ്ങളും ഇടംപിടിച്ച പട്ടികയില്‍ ഇത്തവണയും ഇന്ത്യയില്ല. അബുദാബി മീഡിയ ഓഫീസ്  ട്വിറ്ററിലൂടെ ഇന്നലെയാണ് പുതിയ ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക പുറത്തു വിട്ടത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക 


Latest Related News