Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
കോഴിക്കോട് സ്വദേശിയായ യുവതി യു.എ.ഇയിൽ കടലിൽ മുങ്ങി മരിച്ചു,അപകടം ഭർത്താവിനെയും കുട്ടികളെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

May 28, 2021

May 28, 2021

ഉമ്മുൽഖുവൈൻ : കോഴിക്കോട് പന്തീരങ്കാവ് സ്വദേശിനി റഫ്സ മഹ്‌റൂഫ് (32) ഉമ്മുൽഖുവൈന്‍ ബീച്ച്‌ ഹോട്ടലിന് സമീപം കടലില്‍ മുങ്ങി മരിച്ചു. ഭര്‍ത്താവും കുട്ടികളും വെള്ളത്തില്‍ മുങ്ങുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് റഫ്സയ്ക്ക് ജീവന്‍ നഷ്ടമായത്. ഷാര്‍ജ ഇത്തിസാലാത്തില്‍ സാങ്കേതിക വിഭാഗം ജീവനക്കാരന്‍ മഹ്റൂഫിന്റെ ഭാര്യയാണ്. മൃതദേഹം ഉംഅല്‍ഖുവൈന്‍ ആശുപത്രി മോര്‍ച്ചറിയില്‍.

വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം.. ശക്തമായ അടിയൊഴുക്കാണ് അപകടത്തിന് കാരണമായത്. അജ്മാനില്‍ താമസിക്കുന്ന ഇവര്‍ രാവിലെ ഹോട്ടല്‍ പരിസരത്തെ കടലില്‍ കുളിക്കാന്‍ വന്നതായിരുന്നു. നാലും എട്ടും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. മക്കള്‍: ആമിര്‍ മഹറൂഫ്, ഐറ മഹറൂഫ്, പിതാവ് - കോയാദീന്‍ തറമ്മല്‍. മാതാവ് - സഫിയ കുന്നത്ത് കൊടക്കാട്ട്.
ഉംഅല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് സജാദ് നാട്ടിക, ചാരിറ്റി കോര്‍ഡിനേറ്റര്‍ റാഷിദ് പൊന്നാണ്ടി, സാമൂഹിക പ്രവര്‍ത്തകന്‍ അഷറഫ് താമരശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.


Latest Related News