Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
അബുദാബിയിൽ വീട്ടുജോലിക്കു പോയ വീട്ടമ്മയ്ക്ക് ക്രൂര മർദനം,പീഡിപ്പിച്ചത് മലയാളി കുടുംബം

July 28, 2021

July 28, 2021

പിറവം : കക്കാട്ടില്‍നിന്ന്‌ വീട്ടുജോലിക്കായി അബുദാബിയിലേക്ക്‌ കൊണ്ടുപോയ വീട്ടമ്മയ്ക്ക് അവിടെ ക്രൂര മര്‍ദനമേറ്റതായി പരാതി. ഇടയ്ക്കാട്ട് തങ്കപ്പന്റെ ഭാര്യ ലിസി (55) ആണ് മര്‍ദനത്തിനിരയായത്. കക്കാട്ടില്‍ തന്നെയുള്ള പരിചയക്കാരുടെ കുഞ്ഞിനെ നോക്കാനാണ് രണ്ട് വര്‍ഷം മുമ്ബ് ഇവരെ കൊണ്ടുപോയത്. കഴിഞ്ഞ ദിവസം ലിസി മടങ്ങിയെത്തിയപ്പോഴാണ് മര്‍ദന വിവരം പുറത്തറിഞ്ഞത്.

അവശ നിലയിലായ ഇവരെ വിമാനത്താവളത്തില്‍ നിന്ന്‌ പിറവം താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷം കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്‌ മാറ്റി. ദേഹത്ത് പല ഭാഗത്തും പൊള്ളിയതിന്റെയും മര്‍ദനമേറ്റതിന്റെയും പാടുകളുണ്ട്.തലയില്‍ മുറിപ്പാടുമുണ്ട്. ആരോഗ്യവതിയായിപ്പോയ ലിസി തീര്‍ത്തും അവശയായാണ് തിരിച്ചെത്തിയതെന്ന് വീട്ടുകാരും പരാതിപ്പെട്ടു. അങ്കണവാടിയില്‍ ആയയായിരുന്ന ലിസി മൂന്ന് മക്കളുടെ മാതാവാണ്.

സാമ്ബത്തിക പരാധീനതകള്‍ മൂലമാണ് അബുദാബിയിലേക്ക്‌ പോകാന്‍ സന്നദ്ധയായത്. 20,000 രൂപ നല്‍കാമെന്നു പറഞ്ഞാണ് കൊണ്ടുപോയതെന്നും ഒരു കൊല്ലത്തിനു ശേഷമാണ് മര്‍ദനം തുടങ്ങിയതെന്നും ശമ്ബളം കൃത്യമായി കിട്ടിയില്ലെന്നും ലിസി മൊഴി നല്‍കി. സംഭവത്തില്‍ പിറവം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വീട്ടിലേക്ക് ഫോണ്‍ ചെയ്യാനും അനുവദിച്ചിരുന്നില്ലെന്ന് ലിസി പറയുന്നു. സംഭവത്തില്‍ വനിതാ കമ്മിഷനും പരാതി നല്‍കുമെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. കൊണ്ടുപോയവരും മലയാളികള്‍ ആയതിനാല്‍ പോലീസ് ഗൗരവമായ അന്വേഷണമാണ് നടത്തുന്നത്.


Latest Related News