Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
അര്‍ഹരായവരില്‍ 60 ശതമാനം പേര്‍ക്കും രണ്ട് മാസത്തിനുള്ളില്‍ വാക്‌സിന്‍ നല്‍കുമെന്ന് വാക്‌സിനേഷന്‍ വിഭാഗം മേധാവി

April 19, 2021

April 19, 2021

ദോഹ: യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവരില്‍ 60 ശതമാനം പേര്‍ക്കും രണ്ട് മാസത്തിനുള്ളില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്‌സിനേഷന്‍ വിഭാഗം മേധാവി ഡോ. സോഹ അല്‍ ബയാത്. 80 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞാല്‍ ജനജീവിതം സാധാരണനിലയിലാകുമെന്നും അവര്‍ പ്രാദേശിക അറബി ദിനപത്രത്തോട് പറഞ്ഞു. 

'ഇതുവരെ 12 ലക്ഷത്തിലേറെ വാക്‌സിന്‍ ഡോസുകള്‍ നല്‍കിക്കഴിഞ്ഞു. വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയാത്ത വിഭാഗങ്ങളും രാജ്യത്ത് ഉണ്ടെന്ന കാര്യം അവഗണിക്കരുത്. 16 വയസിന് താഴെ പ്രായമുള്ളവര്‍ രാജ്യത്തെ ജനസംഖ്യയുടെ വലിയൊരു ഭാഗമാണ്. കൊവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് കുട്ടികള്‍ക്ക് നല്‍കാനുള്ള സാധ്യതകള്‍ പരിശോധിച്ചു വരികയാണ്. ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ ഖത്തര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.' -ഡോ. സോഹ പറഞ്ഞു. 

പ്രതിദിനം 25,000 ത്തില്‍ അധികം ആളുകള്‍ക്ക് നിലവില്‍ പ്രതിരോധ വാക്‌സിന്‍ നല്‍കുന്നുണ്ട്. ലുസൈല്‍ (60,129), അല്‍ വക്ര (24,537) ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ മാത്രം 84,666 ഡോസ് വാക്‌സിനാണ് നല്‍കിയത്. 

കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച മുന്‍കരുതലുകള്‍ നടപടികള്‍ നടപ്പാക്കുന്നതിനായി പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യവും അവര്‍ പ്രത്യേകമായി പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിലവിലെ വെല്ലുവിളികളെ അതിജീവിക്കാന്‍ അധികൃതരുമായുള്ള സഹകരണം പ്രധാനപ്പെട്ടതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News