Breaking News
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  | ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  |
ജിസിസി ഉച്ചകോടി അടുത്ത വാരം, ഖത്തറിനും അറബ് രാജ്യങ്ങൾക്കും ഇടയിലെ ഐക്യം ഊട്ടിയുറപ്പിക്കപ്പെടുമെന്ന് പ്രതീക്ഷ

December 12, 2021

December 12, 2021

ദോഹ : ജിസിസി ഉച്ചകോടിയുടെ നാല്പത്തി രണ്ടാം ഉച്ചകോടിക്ക് അടുത്ത ആഴ്ച്ച റിയാദിൽ ആരംഭമാകും. ഖത്തറിന് മേൽ ഏർപ്പെടുത്തപ്പെട്ട ഉപരോധം പിൻവലിച്ചതിന് ശേഷമുള്ള ആദ്യ ഉച്ചകോടി ആയതിനാൽ, ഈ സമ്മേളനത്തിന് ചരിത്രപ്രാധാന്യമുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിലാണ് അൽ ഉല ഉടമ്പടിയിലൂടെ മൂന്നരവർഷങ്ങൾ നീണ്ടുനിന്ന ഉപരോധം അവസാനിച്ചത്. 

അറബ് മേഖലയിൽ ഇറാൻ നടത്തുന്ന നീക്കങ്ങളാവും ഉച്ചകോടിയിലെ പ്രധാനചർച്ചാവിഷയം എന്നാണ് റിപ്പോർട്ടുകൾ എങ്കിലും, അറബ് ലോകത്തിന്റെ ഐക്യം ശക്തിപ്പെടുത്താൻ വേണ്ട നടപടികളും ഉച്ചകോടിയിൽ രാജ്യങ്ങൾ സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.ഖത്തറുമായി നിലനിന്നിരുന്ന പ്രശ്നങ്ങൾ ഒക്കെയും മറന്ന്, രാജ്യവുമായി പൂർണമായും സഹകരിക്കാൻ യുഎഇ, സൗദി തുടങ്ങിയ രാജ്യങ്ങൾ തയ്യാറാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രാജ്യങ്ങൾക്കിടയിൽ പുതിയ വാണിജ്യകരാറുകളും, പ്രതിരോധത്തിൽ ഒന്നിച്ചു പ്രവർത്തിക്കാൻ ഉളള ഉടമ്പടികളും ഒപ്പുവെക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിരീക്ഷകർ അഭിപ്രായപ്പെട്ടു.


Latest Related News