April 30, 2024
April 30, 2024
ദോഹ: വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചതായി ഖത്തർ ടൂറിസം അറിയിച്ചു. അബ്ദുൽ അസീസ് അലി അൽ മൗലവിയാണ് പുതിയ സിഇഒ ആയി ചുമതലയേറ്റത്. ഖത്തർ ടൂറിസത്തിലെ മാർക്കറ്റിംഗ് ആൻ്റ് പ്രൊമോഷൻ ഓഫീസറായിരുന്നു അബ്ദുൽ അസീസ്.
ഖത്തറിന്റെ വിനോദ സഞ്ചാരമേഖലയുടെ പ്രചാരണത്തിനും പ്രോത്സാഹനത്തിനുമായി പ്രവർത്തിക്കുന്ന ഖത്തർ ടൂറിസം സംവിധാനമാണ് ‘വിസിറ്റ് ഖത്തർ’. ഖത്തർ ടൂറിസം പദവിയിലിരിക്കെ വിവിധ പദ്ധതികളിലൂടെ ലോകമെങ്ങുമുള്ള സഞ്ചാരികളെ ആകർഷിക്കാനും വൈവിധ്യമാർന്ന പരിപാടികളും മേളകളും ആവിഷ്കരിക്കാനും നടപ്പാക്കാനും അബ്ദുൽ അസീസ് അലിക്ക് കഴിഞ്ഞിരുന്നു. ടൂറിസത്തെ പ്രധാന സംവിധാനമായി വളർത്തിയെടുക്കുന്നതിന്റെ ആദ്യ ചുവടുവെപ്പായാണ് പുതിയ സി.ഇ.ഒയെ നിയമിച്ചത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F