Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ദുബായിൽ 24 കാരനായ മലയാളി ഒറ്റനാൾ കൊണ്ട് കോടീശ്വരനായി

October 04, 2022

October 04, 2022

ന്യൂസ്‌റൂം ബ്യുറോ
ദുബായ് ∙ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് 20 മില്യൻ ദിർഹം (44 കോടി രൂപ) സമ്മാനം. ജബൽഅലിയിലെ കാർ കമ്പനിയിൽ ജീവനക്കാരനായ കെ. പി. പ്രദീപിനെയാണ് ഭാഗ്യം തുണച്ചത്. അബുദാബി ബിഗ് ടിക്കറ്റിന്റെ 244–ാം സീരീസ് നറുക്കെടുപ്പിലാണ് ഈ ഇരുപത്തിനാലുകാരനെ തേടി ഭാഗ്യം എത്തിയത്. 064141 നമ്പർ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.. പ്രദീപും അദ്ദേഹത്തിന്റെ 20 സഹപ്രവർത്തകരും ചേർന്ന് സെപ്റ്റംബർ 13 നാണ് ഓൺലൈനായി ടിക്കറ്റ് വാങ്ങിയത്. 44 കോടി രൂപ ഇവർ പങ്കിട്ടെടുക്കും.
വിജയത്തെക്കുറിച്ച് അറിയിക്കാൻ അധികൃതർ ബന്ധപ്പെട്ടപ്പോൾ പ്രദീപ് ജോലിയിലായിരുന്നു. സമ്മാനം ലഭിച്ചെന്ന് പ്രദീപിന് വിശ്വസിക്കാൻ കഴിഞ്ഞില്ല.

നറുക്കെടുപ്പിൽ ദുബായിൽ നിന്നുള്ള ഇന്ത്യൻ പ്രവാസിയായ അബ്ദുൾ ഖാദർ ഡാനിഷ് എന്നയാൾക്ക് 1 ദശലക്ഷം ദിർഹം രണ്ടാം സമ്മാനം ലഭിച്ചു. ഇന്ത്യക്കാരായ ഷാജി പുതിയ വീട്ടിൽ, മുഹമ്മദ് അലി പാറത്തൊടി എന്നിവർക്ക് നറുക്കെക്കെടുപ്പിൽ ജീപ്പ് ഗ്രാൻഡ് സമ്മാനമായി ലഭിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക
 


Latest Related News