Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
'ജീവിതം ആസ്വദിക്കൂ'എന്ന് വാട്സ്ആപ്പിൽ സന്ദേശമയച്ചു,ഷാർജയിൽ പതിനഞ്ചുകാരൻ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ

May 11, 2022

May 11, 2022

ഷാർജ : ഷാര്‍ജയില്‍ 15കാരനെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ 12-ാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. അല്‍ താവുൻ ഏരിയയില്‍ കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്.ഫാമിലി വാട്‌സാപ്പ് ഗ്രൂപ്പില്‍ 'ജീവിതം ആസ്വദിക്കൂ' എന്ന് സന്ദേശം അയച്ച ശേഷം  കൗമാരക്കാരന്‍ ആത്മഹത്യ ചെയ്തതയാണ് റിപ്പോർട്ട്.. സിറിയക്കാരനായ കൗമാരക്കാരനാണ് മരിച്ചത്.

പിതാവുമായി വാക്കേറ്റത്തിലേര്‍പ്പെട്ട ശേഷം കുട്ടി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്ന് പൊലീസ് അറിയിച്ചു.

സ്വന്തം ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നാണ് കുട്ടി താഴേക്ക് ചാടിയതെന്ന് ബുഹൈറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തിന്റെ ദൃക്സാക്ഷികള്‍ ഉടന്‍ തന്നെ സഹായത്തിനായി ഓടിയെത്തി. ഇവരാണ് പൊലീസിലും ആംബുലന്‍സിലും വിവരം അറിയിച്ചത്.

വീടിന് പുറത്ത് പോയ കൗമാരക്കാരന്‍ സുഹൃത്തുക്കളുമായി സമയം ചെലവഴിച്ച ശേഷം വൈകിയാണ് വീട്ടില്‍ തിരിച്ചെത്തിയത്. ഇതേ കുറിച്ച് 15കാരനും പിതാവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിന്റെ മനോവിഷമത്തില്‍ കുട്ടി അപ്പാര്‍ട്ട്‌മെന്റിലെ ബാല്‍ക്കണിയില്‍ നിന്ന് ചാടുകയായിരുന്നു. കുട്ടിയുടെ ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം ഒലിക്കുന്നുണ്ടായിരുന്നെന്നും പുലര്‍ച്ചെ 3.40ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായും അല്‍ കുവൈത്തി ആശുപത്രി അധികൃതരെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. കൗമാരക്കാരന്റെ മാതാപിതാക്കളെ ചോദ്യം ചെയ്തതായി പൊലീസ് അറിയിച്ചു.  

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News