Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ ലോകകപ്പ് റിപ്പോർട്ട് ചെയ്യാൻ 12,000ത്തിലേറെ മാധ്യമ പ്രതിനിധികൾക്ക് അനുമതി നൽകിയതായി സംഘാടകർ

October 22, 2022

October 22, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ഖത്തർ ലോകകപ്പ് മത്സരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള  12,300 മാധ്യമപ്രതിനിധികൾക്ക്  ഇതുവരെ അക്രഡിറ്റേഷൻ നൽകിയതായി ലോകകപ്പ് സി.ഇ.ഒ നാസർ അൽ ഖാതിർ അറിയിച്ചു.ഖത്തറിൽ എത്തുന്ന മാധ്യമപ്രതിനിധികൾക്ക് ഇതിനാവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങൾ ഒരുക്കിയതായും അദ്ദേഹം പറഞ്ഞു.

ഫിഫ അംഗത്വമുള്ള എല്ലാ ഫുട്ബോൾ ഫെഡറേഷനുകൾക്കും ഒരു നിശ്ചിത ക്വാട്ട പ്രസ് കാർഡുകൾ അനുവദിച്ചിട്ടുണ്ട്.അതേസമയം,ഖത്തർ ലോകകപ്പ് മുഴുവനായും  സംപ്രേക്ഷണം ചെയ്യാൻ അവകാശമില്ലാത്ത മാധ്യമസ്ഥാപനങ്ങൾക്ക് വളരെ പരിമിതമായ പെർമിറ്റുകൾ മാത്രമേ നൽകൂവെന്നും ഫിഫ വിശദീകരിച്ചു.

ഖത്തർ ലോകകപ്പ് റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമപ്രതിനിധികൾക്ക് കർശന വ്യവസ്ഥകൾ ഏർപെടുത്തിയതായി നേരത്തെ ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.എന്നാൽ മാധ്യമപ്രതിനിധികൾക്കുള്ള അനുമതി ലഭ്യമാക്കുന്നതിനായി വളരെ നേരത്തെ തന്നെ ഓൺലൈൻ സംവിധാനം ഒരുക്കിയിരുന്നതായും അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള സാധാരണ നിബന്ധനകൾ മാത്രമാണ് ഉള്ളതെന്നും  നാസർ അൽ ഖാതിർ ഇതിന് വിശദീകരണം നൽകിയിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക


Latest Related News