Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
മോശം കാലാവസ്ഥയെ തുടർന്ന് ദുബായിൽ വിമാനസർവീസുകൾ തടസ്സപ്പെട്ടു,റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

August 14, 2022

August 14, 2022

മോശം കാലാവസ്ഥയെ തുടർന്ന് ദുബായിൽ വിമാനസർവീസുകൾ തടസ്സപ്പെട്ടു,റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ദുബായ് : മോശം കാലാവസ്ഥയെ തുടർന്ന് ദുബായ് ഇന്റർനാഷണൽ (ഡിഎക്സ്ബി) വിമാനത്താവളത്തിലെ വിമാന സർവീസുകൾ തടസ്സപ്പെട്ടു.ഇതേതുടർന്ന് 10 വിമാനങ്ങൾ ദുബായ് വേൾഡ് സെൻട്രലിലേക്കും (DWC) മറ്റ് അയൽ വിമാനത്താവളങ്ങളിലേക്കും വഴിതിരിച്ചുവിട്ടതായി എയർപോർട്ട് അധികൃതർ അറിയിച്ചു.

 

അസ്ഥിര കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത പൊടിക്കാറ്റാണ് പുലര്‍ച്ചെ മുതല്‍ അനുഭവപ്പെടുന്നത്. ഭൂരിഭാഗം പ്രദേശങ്ങളും പൊടിപടലങ്ങളാല്‍ നിറഞ്ഞതുകൊണ്ട് പല സ്ഥലങ്ങളിലും ഗതാഗത തടസ്സമുണ്ടായി. ദൂരക്കാഴ്ച 500 മീറ്ററിലും താഴെയാണ്.

അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമെ വാഹനവുമായി പുറത്തിറങ്ങാവൂ എന്നും വാഹനമോടിക്കുന്നവര്‍ വേഗപരിധിയും വാഹനങ്ങള്‍ക്കിടയിലെ അകലവും കൃത്യമായി പാലിക്കണമെന്നും  അബുദാബി പൊലീസ് ആവശ്യപ്പെട്ടു. ദൂരക്കാഴ്ച കുറവാണെങ്കില്‍ വാഹനമോടിക്കരുത്. ലോ ബീം ലൈറ്റിട്ട് വേണം വാഹനമോടിക്കാനെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

രാജ്യത്തെങ്ങും ശക്തമായ പൊടിക്കാറ്റാണ് അനുഭവപ്പെടുന്നത്. അബുദാബിയിലും ദുബായിലും ആകാശം മുഴുവൻ ചാരനിറത്തിലുള്ള മൂടൽമഞ്ഞ് മൂടിയിട്ടുണ്ട്.
 
അടുത്ത നാല് ദിവസങ്ങളിൽ പൊടിക്കാറ്റും മഴയും അനുഭവപ്പെടുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM)  ഔദ്യോഗിക കാലാവസ്ഥാ ബുള്ളറ്റിനിൽ മുന്നറിയിപ്പ് നൽകി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News