Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
റിയാദിലുണ്ടായ വാഹനാപകടത്തിൽ കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് മരിച്ചു

January 27, 2023

January 27, 2023

ന്യൂസ്‌റൂം ബ്യുറോ റിയാദ് : കാസര്‍ഗോഡ് സ്വദേശിയായ മലയാളി യുവാവ് സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. കാഞ്ഞങ്ങാട് സ്വദേശി മണികണ്ഠന്‍ (37) ആണ് റിയാദില്‍ മരിച്ചത്. ജോലിയുമായി ബന്ധപ്പെട്ട് മുസാഹ്മിയയില്‍ നിന്ന് റിയാദിലേക്ക് വരുന്ന വഴി വാദിലബനിലാണ് അപകടം ഉണ്ടായത്. ചാറ്റല്‍ മഴയില്‍ ഓടിച്ചിരുന്ന വാഹനം റോഡില്‍ നിന്ന് തെന്നിമാറി മറിയുകയായിരുന്നു. അപകട സ്ഥലത്തു തന്നെ മരണം സംഭവിച്ചതായാണ് പൊലീസ് റിപ്പോര്‍ട്ട്. കഴിഞ്ഞ എട്ടുവര്‍ഷമായി ബദിയയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരുന്ന മണികണ്ഠന്‍ മുസാഹ്മിയായിലുള്ള സ്‌പോണ്‍സറുടെ കൃഷിയിടത്തില്‍ പോയി മടങ്ങി വരികയായിരുന്നു. കാസര്‍ഗോഡ് കാഞ്ഞങ്ങാട് ബാത്തൂര്‍ വീട്ടില്‍ പരേതരായ കണ്ണന്‍ കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. രാമചന്ദ്രന്‍, കുഞ്ഞികൃഷ്ണന്‍, കരുണാകരന്‍, ശാന്ത, ലക്ഷ്മി, കനക എന്നിവര്‍ സഹോദരങ്ങള്‍. അവിവാഹിതനാണ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നല്‍കുന്നു. ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News