Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
മനാമയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇടിച്ച് തൊഴിലാളി മരിച്ചു

October 22, 2022

October 22, 2022

ന്യൂസ്‌റൂം ബ്യുറോ
മനാമ: ബഹ്‌റൈനില്‍ റോഡ് നിർമാണ തൊഴിലാളികൾക്ക് നേരെ കാർ പാഞ്ഞുകയറി തൊഴിലാളി മരിച്ചു. മറ്റ് സഹതൊഴിലാളികള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് അപകടം ഉണ്ടായത്.

നിയന്ത്രണം വിട്ട കാർ റോഡ് നിര്‍മ്മാണ തൊഴിലാളികളിലേക്കും ഒരു പൊലീസ് വാഹനത്തിലേക്കും പാഞ്ഞുകയറുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. കിങ് ഫഹദ് കോസ് വേയിലേക്ക് നീളുന്ന ബിലാദ് അല്‍ ഖദീമിന് സമീപമാണ് അപകടം ഉണ്ടായത്.

ശൈഖ് ഇസ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ റോഡ് പണിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളുടെ നേര്‍ക്കാണ് വാഹനം പാഞ്ഞുകയറിയതെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. പരിക്കേറ്റവരെ ആംബുലന്‍സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പൊലീസ് തുടര്‍ നിയമ നടപടികള്‍ ആരംഭിച്ചു.അതേസമയം,മരിച്ചയാൾ ഏതു രാജ്യക്കാരനാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ ദിവസം ബഹ്റൈനില്‍ രണ്ട് കാറുകളും ഒരു ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരണപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഇസ്‍തിഖ്‍ലാല്‍ ഹൈവേയിലായിരുന്നു അപകടം. 32 വയസുകാരിയാണ് മരിച്ചത്. ഇവര്‍ ഏത് രാജ്യക്കാരിയാണെന്ന വിവരം ലഭ്യമായിട്ടില്ല.

റോഡില്‍ ഒരു ട്രക്കും രണ്ട് കാറുകളും കൂട്ടിയിടിക്കുകയായിരുന്നുവെന്ന വിവരം മാത്രമാണ് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട അറിയിപ്പിലുള്ളത്. ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയതായും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക


Latest Related News