Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ബഹ്‌റൈനിലെ ആരോഗ്യമേഖലയില്‍ ജോലി അന്വേഷിക്കുന്നുണ്ടോ..നടപടി ക്രമങ്ങള്‍ അറിയാം

April 21, 2024

news_malayalam_procedure_to_get_doctor_job_in_bahrain

April 21, 2024

ന്യൂസ്‌റൂം ബ്യൂറോ

മനാമ: ബഹ്‌റൈനില്‍ പ്രവാസി ഡോക്ടര്‍മാരുടെ നിയമനത്തിനുള്ള നടപടിക്രമങ്ങള്‍ കര്‍ശനമാക്കുന്നു. ആരോഗ്യമേഖലയിലെ പ്രവാസി തൊഴിലന്വേഷകര്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് പരീക്ഷകള്‍ നടത്തും. അപേക്ഷകര്‍ പരീക്ഷയില്‍ വിജയിക്കുന്നത് ഉള്‍പ്പെടെ കര്‍ശനമായ പരിശോധനാ പ്രക്രിയ നേരിടേണ്ടിവരുമെന്നും ആരോഗ്യമന്ത്രി ഡോ. ജലീല ബിന്‍ത് സയ്യിദ് ജവാദ് ഹസ്സന്‍ വ്യക്തമാക്കി. രാജ്യത്തെ ആരോഗ്യമേഖലയുടെ ഗുണനിലവാരവും സമഗ്രതയും ഉയര്‍ത്തിപ്പിടിക്കുന്നത് ലക്ഷ്യമിട്ടാണിത്. 

ബഹ്‌റൈനില്‍ ജോലി തേടുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ വെറ്റിംഗ് നടപടികള്‍ വിജയകരമായി പാസാകേണ്ടത് നിര്‍ബന്ധമാണ്. പ്രവാസികളായ മെഡിക്കല്‍ പ്രൊഫഷണലുകളുടെ യോഗ്യത ഉറപ്പാക്കുന്നതിനുള്ള നിരവധി നടപടിക്രമങ്ങള്‍ ഉള്‍പ്പെടുന്നതാണിത്. 

നടപടിക്രമങ്ങള്‍ ഇങ്ങനെ

1) അപേക്ഷകര്‍ ലൈസന്‍സുള്ള ആരോഗ്യസ്ഥാപനത്തില്‍ തൊഴില്‍ ഉറപ്പാക്കണം.
2) അപേക്ഷകന് നിയുക്ത ജോലിക്ക് വേണ്ടുന്ന ആവശ്യമായ കഴിവുകളും യോഗ്യതയും ഉണ്ടെന്ന് ഉറപ്പാക്കണം
3) ഡോക്ടര്‍മാര്‍, ലൈസന്‍സിംഗ് പരീക്ഷ വിജയിക്കണം
4) പ്രത്യേക സമിതി, അപേക്ഷകരുടെ യോഗ്യത, പ്രൊഫഷണല്‍ ലൈസന്‍സുകള്‍ എന്നിവയുടെ ആധികാരികത വിലയിരുത്തും

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


 


Latest Related News