Breaking News
സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു | സൗദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മലപ്പുറം സ്വദേശി മരിച്ചു  | ഷാർജയില്‍ കാറിനുള്ളിൽ 7 വയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു |
ആ പെനാൽറ്റി അനുവദിക്കില്ലെന്ന് മെസ്സിയുമായി പന്തയം വെച്ചതായി പോളണ്ടിന്റെ 'സൂപ്പർ ഗോളി'

December 01, 2022

December 01, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്
ദോഹ : ബുധനാഴ്ച അർജന്റീനയുമായുള്ള മത്സരത്തിനിടെ റഫറിക്ക് ആശയക്കുഴപ്പമുണ്ടാക്കിയ പിഴവിൽ പെനാൽറ്റി അനുവദിക്കില്ലെന്ന് മെസ്സിയുമായി താൻ പന്തയം വെച്ചിരുന്നതായി പോളണ്ട് ഗോൾ കീപ്പർ വോജ്‌സിക് ഷ്‌സെസ്‌നി വെളിപ്പെടുത്തി.

കളിയുടെ ആദ്യ പകുതിയുടെ അവസാന ഘട്ടത്തിൽ, ഗോൾകീപ്പർ ക്രോസ് ക്ലെയിം ചെയ്യാൻ ശ്രമിച്ചപ്പോൾ ഷ്‌സെസ്‌നിയുടെ കൈകൊണ്ട് ബ്രഷ് ചെയ്ത് മെസ്സി ബോക്സിലേക്ക് തെന്നിവീഴുകയായിരുന്നു.റഫറി ഡാനി മക്കെലി തുടക്കത്തിൽ പെനാൽറ്റി അനുവദിച്ചില്ലെങ്കിലും VAR അവലോകനത്തിന് ശേഷം പെനാൽറ്റി അനുവദിക്കുകയായിരുന്നു.ഇതിന് മുമ്പ് റഫറി പെനാൽറ്റി അനുവദിക്കില്ലെന്ന് താൻ മെസ്സിയുമായി100 യൂറോ ഡോളർ പന്തയം വെച്ചതായും എന്നാൽ റഫറി പെനാൽറ്റി അനുവദിച്ചതോടെ താൻ പന്തയം തോറ്റതായും അദ്ദേഹം പറഞ്ഞു.

"100 യൂറോയ്ക്ക് ബെറ്റ് എന്നാണ് ഞാൻ മെസ്സിയോട് പറഞ്ഞത്.ലോകകപ്പിൽ ഇത് അനുവദനീയമാണോ എന്നൊന്നും എനിക്കറിയില്ല.ഇതിന്റെ പേരിൽ ചിലപ്പോൾ എന്നെ വിലക്കിയേക്കാം.പക്ഷെ അതൊന്നും ഞാൻ ശ്രദ്ധിക്കുന്നില്ല.ഞാൻ മെസ്സിക്ക് പണം കൊടുക്കാനും പോകുന്നില്ല.മെസ്സിയുടെ കയ്യിൽ ആവശ്യത്തിന് പണമുണ്ട്.100 യൂറോ അദ്ദേഹത്തിന് ഒരു വിഷയമാവില്ല-" മത്സരത്തിന് ശേഷം ഷ്‌സെസ്‌നി പറഞ്ഞു.

ഖത്തർ ലോകകപ്പിലെ ഷ്‌സെസ്‌നിയുടെ രണ്ടാമത്തെ സേവായിരുന്നു ഇന്നലത്തേത്.നേരത്തെ സൗദിക്കെതിരായ മത്സരത്തിലും ഷ്‌സെസ്‌നി പെനാൽറ്റി സേവ് ചെയ്തിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News