Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
ഉംറ തീർത്ഥാടകർ കൂടുതൽ തുകയും വിലകൂടിയ വസ്തുക്കളും കൈവശം വെക്കരുതെന്ന് നിർദേശം

April 01, 2023

April 01, 2023

ന്യൂസ്‌റൂം ബ്യുറോ
മക്ക : വിദേശങ്ങളിൽ നിന്ന് വരുന്ന ഉംറ തീർഥാടകർ 60,000 റിയാലിൽ കൂടിയ തുകകളും ആഭരണങ്ങളും സ്വർണ ബിസ്‌കറ്റുകളും അമൂല്യ കല്ലുകളും മറ്റും കൈവശം വെക്കരുതെന്ന് ഹജ്, ഉംറ മന്ത്രാലയം നിർദേശിച്ചു. ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള ബാങ്കിംഗ് ആപ്പുകൾ മാത്രം ഡൗൺലോഡ് ചെയ്യണം. എ.ടി.എം കാർഡുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ മറ്റുള്ളവർക്കു മുന്നിൽ വെളിപ്പെടുത്തരുത്. അജ്ഞാത ഉറവിടങ്ങളിലേക്ക് പണം അയക്കാനും പാടില്ല.
പണമയക്കുന്നതിനു മുമ്പായി ഇ-ലിങ്കുകൾ ഉറപ്പുവരുത്തണം. അജ്ഞാത എസ്.എം.എസ്സുകളും ലിങ്കുകളും അവഗണിക്കണം. തട്ടിപ്പുകൾക്ക് വിധേയമാവുകയോ തട്ടിപ്പാണെന്ന് സംശയിക്കപ്പെടുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ ബാങ്കുകളെയും ബന്ധപ്പെട്ട വകുപ്പുകളെയും വിവരമറിയിക്കണം. തട്ടിപ്പ് എസ്.എം.എസ്സുകൾ 330330 എന്ന നമ്പറിലേക്ക് ഫോർവേർഡ് ചെയ്യണമെന്നും ഹജ്, ഉംറ മന്ത്രാലയം വിദേശ തീർഥാടകരോട് ആവശ്യപ്പെട്ടു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News