Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
മരണം പതിയിരിക്കുന്ന ബിശാ റോഡ്,സൗദി മലയാളികൾക്ക് ജാഗ്രതാ നിർദേശം

December 06, 2021

December 06, 2021

ന്യൂസ്‌റൂം / സൗദി ബ്യുറോ 
റിയാദ് : കഴിഞ്ഞ വെള്ളിയാഴ്ച സൗദിയിലെ ബിശാ റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻപൊലിഞ്ഞത് ഒരു കുടുംബത്തിലെ അഞ്ചു പേർക്കാണ്.കോഴിക്കോട് ബേപ്പൂർ സ്വദേശികളായ ജാബിറും ഭാര്യയും മൂന്നു കുട്ടികളുമാണ് അപകടത്തിൽ മരിച്ചത്.നാട്ടുകാരെയും പ്രവാസി സമൂഹത്തെയും ഒന്നടങ്കം കണ്ണീരണിയിച്ച  ദുരന്തത്തിന്റെ നടുക്കം മാറും മുമ്പ് ഇതേ റോഡിലുണ്ടായ മറ്റൊരു വാഹനാപകടത്തിൽ ഏതാനും സൗദി പൗരന്മാർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്.ഈ അപകടങ്ങൾക്ക് മുമ്പും ശേഷവുമായി കഴിഞ്ഞ മൂന്നു വർഷങ്ങൾക്കിടെ മാത്രം ഈ പാതയിൽ ജീവൻ പൊലിഞ്ഞത് 113 പേർക്കാണെന്ന് സൗദി ആഭ്യന്തര വകുപ്പിന്റെ വിവിധ കണക്കുകൾ സൂചിപ്പിക്കുന്നു.

2018 ഫെബ്രുവരിയിൽ ഇതേ പാതയിലുണ്ടായ സമാനമായ അപകടത്തിൽ ഒരു കുടുംബത്തിലെ ആറു പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.റയാൻ-ബിശാ റോഡിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് സൗദി കുടുംബത്തിലെ ആറു പേരും തൽക്ഷണം മരിച്ചത്.ഇതേ റോഡിൽ വെച്ചുണ്ടായ മറ്റൊരു അപകടത്തിൽ മരിച്ച ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് കുടുംബം അപകടത്തിൽ പെട്ടത്.അതിനു തൊട്ടുമുമ്പത്തെ ആഴ്ചയുണ്ടായ അപകടത്തിൽ ഇതേ റോഡിൽ മരിച്ചത് 14 പേരാണ്.ഈ പാതയിൽ 500 കിലോമീറ്റർ ദൂരം റോഡ് ടു-വേ റോഡായതിനാൽ സുരക്ഷാ മാർഗങ്ങളും നിർദ്ദേശങ്ങളും സുരക്ഷാ, പ്രഥമ ശുശ്രൂഷാ കേന്ദ്രങ്ങളും ആവശ്യത്തിന് ഇല്ലാത്തത് മരണ നിരക്ക് കൂടാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

റിയാദിൽ നിന്നും മക്ക റോഡിൽ മുസാഹ്മിയയിൽ നിന്നും 13 കിലോ മീറ്റർ കഴിഞ്ഞ്  ഇടത്തോട്ട് തിരിഞ്ഞാൽ ബീശ റോഡായി. അബഹയിലേക്കുള്ള വഴി കൂടിയാണിത്.  ബിശയിലേക്കുള്ള എളുപ്പവഴിയിൽ പല ഭാഗത്തും വൺവേക്ക് പകരം ടൂവേയാണ്.. ഒട്ടകങ്ങൾ കയറുന്ന വഴിയാണിത്. രാത്രിയായാൽ ഈ ഭാഗത്ത് പൂർണമായ വിജനതയാണ്.ഓരോ അഞ്ച് കിലോമീറ്ററിലും വേഗത കൂടാതിരിക്കാൻ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സെക്കൻഡുകൾ ലഭിക്കാൻ കാമറ കഴിഞ്ഞുള്ള അൽപ ദൂരം  പലരും അമിത വേഗതയിൽ വാഹനമോടിക്കുന്നത് പതിവാണ്.ഇത് പലപ്പോഴും അപകടത്തിന് കാരണമാകുന്നതായി നാട്ടുകാർ പറയുന്നു.

അപകടങ്ങൾ  വർധിച്ചുവരുന്ന സാഹചര്യത്തിൽ റോഡിന്റെ  മധ്യഭാഗത്ത് ഡിവൈഡർ ഘടിപ്പിച്ച് വൺവേ റോഡാക്കി മാറ്റാൻ വർഷങ്ങൾക്ക് മുമ്പേ ഗതാഗത മന്ത്രാലയത്തോട്  പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നു.

ഏതായാലും,നാടിനെ നടുക്കിയ ദുരന്തത്തിൽ കുരുന്നുകളടക്കം അഞ്ചു ജീവനുകൾ റോഡിൽ പൊലിഞ്ഞതിനു പിന്നാലെ ഈ വഴിയിൽ യാത്ര ചെയ്യുന്ന മലയാളികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് സൗദിയിലെ സാമൂഹ്യപ്രവർത്തകർ ആവശ്യപ്പെട്ടിട്ടുണ്ട്.സമയം ലഭിക്കാൻ കുറുക്കു വഴികൾ തെരഞ്ഞെടുക്കുന്നതിന് പകരം സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് ഇവർ ആവശ്യപ്പെടുന്നു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News