Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
മദീനയില്‍ വിദേശികള്‍ക്ക് ആരോഗ്യ പരിചരണം ലഭ്യമാക്കാന്‍ വഖഫ് നിധി

April 16, 2023

April 16, 2023

ന്യൂസ്‌റൂം ബ്യൂറോ

റിയാദ്: സൗജന്യ ആരോഗ്യ പരിചരണങ്ങള്‍ ലഭിക്കാത്ത, ആശുപത്രികളില്‍ ചികിത്സക്കുള്ള ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പരിരക്ഷയില്ലാത്ത വിദേശികള്‍ക്ക് ആരോഗ്യ പരിചരണം ലഭ്യമാക്കാന്‍ എന്‍ഡോവ്‌മെന്റ് ഫണ്ടിന് മദീന ഗവര്‍ണറും വഖഫ് അല്‍ശിഫാ ചെയര്‍മാനുമായ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തുടക്കം കുറിച്ചു. 2025 വരെയുള്ള കാലത്ത് 20 കോടി റിയാലിന്റെ ആസ്തികള്‍ സമാഹരിക്കാനാണ് അല്‍ശിഫാ ഹെല്‍ത്ത് എന്‍ഡോവ്‌മെന്റ് ഫണ്ടിലൂടെ ലക്ഷ്യമിടുന്നത്. ഈ ആസ്തികളുടെ നിക്ഷേപങ്ങളിലൂടെ ലഭിക്കുന്ന വരുമാനം വിദേശികള്‍ക്ക് ആരോഗ്യ പരിചരണം ലഭ്യമാക്കാന്‍ വിനിയോഗിക്കും. ഇതിലൂടെ നിര്‍ധന രോഗികളുടെ ദുരിതങ്ങള്‍ ലഘൂകരിക്കാനാവും എന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കാന്‍ വ്യക്തികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവസരം ലഭ്യമാകും. ഇതുവഴി വ്യക്തികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവരുടെ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റാനുള്ള അവസരമാണ് ലഭിക്കുക. ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലെ നൂതന മാതൃകകളില്‍ ഒന്നാണ് പുതിയ സേവനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അല്‍ശിഫാ ഹെല്‍ത്ത് എന്‍ഡോവ്‌മെന്റ് ഫണ്ട് ഉദ്ഘാടന ചടങ്ങില്‍ ഒമ്പതു ചാരിറ്റി സംഘടനകളും സ്ഥാപനങ്ങളും തമ്മില്‍ കരാറുകള്‍ ഒപ്പുവെച്ചു.

മദീനയില്‍ എട്ടു കോടി റിയാല്‍ ചെലവഴിച്ച് നിര്‍മിക്കുന്ന അല്‍സലാം വഖഫ് ആശുപത്രിക്ക് സംഭാവനകള്‍ നല്‍കിയ സ്ഥാപനങ്ങളെയും കമ്പനികളെയും വ്യവസായികളെയും ചടങ്ങില്‍ മദീന ഗവര്‍ണര്‍ ആദരിച്ചു. ഉംറ തീര്‍ഥാടകര്‍ക്കും മദീന സിയാറത്തിനെത്തുന്നവര്‍ക്കും ആരോഗ്യ പരിചരണം നല്‍കുകയെന്ന ലക്ഷ്യത്തോടെ മസ്ജിദുന്നബവിക്ക് പടിഞ്ഞാറാണ് 61 കിടക്കകളുള്ള അല്‍സലാം വഖഫ് ആശുപത്രി നിര്‍മിക്കുന്നത്. മദീന ഹെല്‍ത്ത് ക്ലസ്റ്റര്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം, അല്‍ശിഫാ ഹെല്‍ത്ത് എന്‍ഡോവ്‌മെന്റ് എന്നിവുമായുള്ള പങ്കാളിത്തത്തിലൂടെയാണ് അല്‍സലാം എന്‍ഡോവ്‌മെന്റ് ആശുപത്രി നിര്‍മ്മിക്കുന്നത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News