Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
സൗദിയിലെ കെ.എം.സി.സി നേതാവ് മുഹമ്മദ്‌ സഹീർ നിര്യാതനായി

February 23, 2023

February 23, 2023

ന്യൂസ്‌റൂം ബ്യുറോ  

റിയാദ് : കെഎംസിസി, എസ്‌ഐസി നേതാവ് മലപ്പുറം വണ്ടൂർ പുളിയക്കോട് സ്വദേശി മുക്രിത്തൊടിക വീട്ടിൽ മുഹമ്മദ്‌ സഹീർ (50) സൗദിയിലെ യാമ്പുവിൽ നിര്യാതനായി. ഹൃദയാഘാതം മൂലം ഇന്ന് രാവിലെയായിരുന്നു അന്ത്യം. യാംബു കെ.എം.സി.സി സെക്രട്ടറിയും എസ് ഐ സി പ്രവർത്തക സമിതി അംഗവുമായിരുന്നു.

രാവിലെ പതിവ് പോലെ എം.ജി കാർ കമ്പനിയിൽ ജോലിക്ക് പോയിരുന്നെങ്കിലും നെഞ്ചുവേദനയെ തുടർന്ന് സഹപ്രവർത്തകർ യാംബു ജനറൽ ആശുപത്രിയിൽ എത്തിക്കവെയാണ് മരണം.

രണ്ടര പതിറ്റാണ്ടിലേറെ യാംബു പ്രവാസിയായിരുന്ന സഹീർ താൽക്കാലികമായി പ്രവാസം മതിയാക്കി രണ്ടര വർഷം നാട്ടിൽ കഴിഞ്ഞിരുന്നു. പിന്നീട് ഒരു വർഷം മുമ്പാണ് വീണ്ടും പുതിയ ജോലിയിൽ യാംബുവിലെത്തിയത്. എം.ജി കാർ റിപ്പയറിങ് കമ്പനിയിൽ മെയിന്റനൻസ് സൂപ്പർ വൈസർ ആയി ജോലി ചെയ്യുകയായിരുന്നു. കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി സാരഥിയും സമസ്ത ഇസ്‌ലാമിക് സെന്റർ (എസ്‌.ഐ.സി) യാംബു സെൻട്രൽ കമ്മിറ്റി പ്രവർത്തക സമിതിയംഗവുമായ സഹീർ യാംബുവിലെ സേവന സന്നദ്ധ സംഘടനാ പ്രവർത്തന രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു.

സഹീർ വണ്ടൂരിന്റെ ആകസ്മികമായ മരണം യാംബു പ്രവാസി സമൂഹത്തിന് ഏറെ നോവുണർത്തിയിരിക്കുകയാണ്. മിതഭാഷിയായ സഹീർ സൗഹൃദം കാത്തു സൂക്ഷിക്കുന്നതിൽ മുന്നിലായിരുന്നു. യാംബു ജനറൽ ആശുപത്രിയിലുള്ള മൃതദേഹം ഒരു നോക്ക് കാണാൻ യാംബു മലയാളി സമൂഹത്തിന്റെ വർധിച്ച സാന്നിധ്യമാണ് പ്രകടമായത്. നടപടികൾ പൂർത്തിയാക്കി യാംബുവിൽ തന്നെ മൃതദേഹം ഖബറടക്കാനാണ് തീരുമാനമെന്ന് യാംബുവിലുള്ള ബന്ധുക്കളും കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി നേതാക്കളും പറഞ്ഞു.

ഖാലിദ് – ആയിഷ ദമ്പദികളുടെ മകനാണ് മുഹമ്മദ് സഹീർ. ഭാര്യ: ജസീല, മക്കൾ: മുഹമ്മദ് ശഹീൻ, മുഹമ്മദ് നൈഷാൻ, നിയ ഫാത്തിമ. സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ, ശമീർ (ഇരുവരും യാംബുവിലെ ബഹാംദൂൻ ട്രേഡിങ് സെന്റർ ജീവനക്കാരാണ്). അലി നൗഷാദ്, സജ്‌ന. യാംബുവിലുള്ള സഹോദരങ്ങളും കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി നേതാക്കളും സഹപ്രവർത്തകരും നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News