Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഹജ്ജ് നിർവഹിക്കാനെത്തിയ വളാഞ്ചേരി സ്വദേശി മദീനയിൽ നിര്യാതനായി

June 09, 2022

June 09, 2022

മദീന: ഹജ്ജ് നിർവഹിക്കാനെത്തിയ മലായാളി തീർഥാടകൻ മദീനയിൽ മരിച്ചു. മലപ്പുറം വളാഞ്ചേരി കരേക്കാട് സ്വദേശി കരിമ്പനക്കൽ അബൂബക്കർ ഹാജി ആണ് മരിച്ചത്. 58 വയസ്സായിരുന്നു. സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന സഹോദരിമാരായ പാത്തുമ്മക്കുട്ടി, കുഞ്ഞാമിക്കുട്ടി എന്നിവരോടൊപ്പം ജൂൺ അഞ്ചിന് കൊച്ചിയിൽ നിന്നും സൗദി എയർലൈൻസ് വിമാനത്തിലാണ് ഇദ്ദേഹം മദീനയിലെത്തിയത്. ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് ബുധനാഴ്ച രാത്രി ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലർച്ചയോടെ മരിക്കുകയായിരുന്നു.
മൃതദേഹം മദീനയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News