Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ഖത്തറിൽ എല്ലാ സേവനങ്ങളും മെട്രാഷിലുണ്ട്,പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് നിർദേശം

March 19, 2020

March 19, 2020

ദോഹ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ സേവനങ്ങൾക്കായി പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് നിർദേശം.ഇതിന്റെ ഭാഗമായി സർക്കാർ സേവനങ്ങളെല്ലാം ഓൺലൈൻ വഴി പൂർത്തിയാക്കാനാണ് അധികൃതർ നിർദേശിക്കുന്നത്.സര്‍ക്കാര്‍ സേവന ആപ് ആയ മെട്രാഷ് ടുവിനെ കൂടുതലായി ആശ്രയിക്കണം.എല്ലാ കാര്യങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുന്നത് നല്ലതല്ല. മിക്ക സര്‍ക്കാര്‍ ഓഫിസുകളിലും ജീവനക്കാര്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. പൊതുജനങ്ങളോട് പരമാവധി പുറത്തിറങ്ങരുതെന്ന് നിര്‍ദേശവുമുണ്ട്. മെട്രാഷ് ടു ആപ്പില്‍ 40 സേവനങ്ങള്‍ ലഭ്യമാണ്. എല്ലാ സേവനങ്ങളും ആപ്പില്‍ ലഭ്യമാണെന്നും ആളുകള്‍ വീട്ടിലിരുന്നുതന്നെ ഇത് ഉപയോഗപ്പെടുത്തണമെന്നും ഗതാഗത വകുപ്പിെന്‍റ ഓഫിസ് ആസ്ഥാനത്തേക്ക് ഇതിനായി നേരിട്ട് എത്തേണ്ടതിെല്ലന്നും വകുപ്പിെന്‍റ മീഡിയ ആന്‍ഡ് അവയര്‍നെസ് വകുപ്പ് അസി. ഡയറക്ടര്‍ കേണല്‍ ജബര്‍ മുഹമ്മദ് റാഷിദ് ഉദൈബ പറഞ്ഞു.

രജിസ്‌ട്രേഷൻ പുതുക്കുന്നതിന് ഫാഹിസ്' സാങ്കേതിക പരിശോധനയില്‍നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ആപ്പിലൂടെയുള്ള അപേക്ഷകള്‍ക്കുശേഷം ഇസ്തിമാറ അടക്കമുള്ള രേഖകള്‍ ഖത്തര്‍പോസ്റ്റ് വഴി അയച്ചുകൊടുക്കും. ഇതിനാല്‍, സമയലാഭവും അധ്വാനലാഭവുമുണ്ട്. ൈഡ്രവിങ് ലൈസന്‍സ് അപേക്ഷ, പുതുക്കല്‍, ഉടമസ്ഥാവകാശം മാറ്റല്‍, ഇസ്തിമാറ പുതുക്കല്‍, റിസര്‍വ്ഡ് വാഹനങ്ങള്‍, അപകടങ്ങളുമായി ബന്ധെപ്പട്ട വിവിധ നടപടികള്‍ എന്നിവയൊക്കെ മെട്രാഷ് ടു ആപ്പിലൂടെ രജിസ്റ്റര്‍ ചെയ്യാം. വാഹനം ഗതാഗത നിയമലംഘനത്തില്‍ പെട്ടിട്ടുണ്ടോ എന്നറിയാനുള്ള സൗകര്യവും ആപ്പിലുണ്ട്. പിഴയടക്കല്‍, അപകടങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍, അറ്റകുറ്റപ്പണിക്കുള്ള റിപ്പയര്‍ പേപ്പര്‍ എന്നിവയും മെട്രാഷില്‍ ലഭ്യമാണ്.

മറ്റുള്ളവരുടെ ഗതാഗത നിയമലംഘനങ്ങള്‍ അറിയിക്കുകയും ചെയ്യാം. രജിസ്റ്റര്‍ ചെയ്ത ഗതാഗത നിയമലംഘനങ്ങളില്‍ കുറ്റാരോപിതരായ ആളുകള്‍ക്ക് എതിര്‍വാദം ഉന്നയിക്കാനുള്ള സൗകര്യവുമുണ്ട്. മറ്റുള്ളവരുടെ നിയമലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് അധികൃതരെ അറിയിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. മെട്രാഷ് ടുവിലെ 'ഞങ്ങളുമായി ആശയവിനിമയം നടത്തുക (കമ്യൂണിക്കേറ്റ് വിത്ത് അസ്) എന്ന ഓപ്ഷന്‍ ഉപയോഗിച്ചാണ് ഗതാഗത നിയമലംഘനങ്ങള്‍ അധികൃതരെ അറിയിക്കാനാവുക. നിയമലംഘനം രജിസ്റ്റര്‍ ചെയ്ത് 14 ദിവസത്തിനുള്ളില്‍ ഗതാഗത നിയമലംഘനത്തിനെതിരെ മെട്രാഷ് രണ്ട് മുഖേന എതിര്‍പ്പ് ഫയല്‍ ചെയ്യാനാകും. സ്പീഡ് റഡാറുകളോ നിരീക്ഷണ കാമറകളോ മാനുഷികമായോ റെക്കോര്‍ഡ് ചെയ്ത നിയമലംഘനങ്ങളിലും ഈ സേവനം ഉപയോഗിച്ച്‌ എതിര്‍പ്പ് ഫയല്‍ ചെയ്യാം. പിഴ അടച്ചിട്ടുണ്ടെങ്കിലോ ഒരുതവണ എതിര്‍വാദം ഉന്നയിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ പിന്നീട് എതിര്‍പ്പ് അറിയിക്കാനാകില്ല.

എതിര്‍പ്പ് രജിസ്റ്റര്‍ ചെയ്ത് 30 ദിവസത്തിനുള്ളില്‍ കൂടാത്ത കാലയളവിനുള്ളില്‍ എതിര്‍പ്പ് അറിയിച്ച വ്യക്തിക്ക് വാചക സന്ദേശം മുഖേന മറുപടി ലഭിക്കും. ലംഘനം ശരിയാണെന്ന് കണ്ടെത്തിയാല്‍ സാധാരണ നടപടിക്രമം ബാധകമാകും. തെറ്റാണെന്ന് കണ്ടെത്തിയാല്‍ നിയമലംഘനം നീക്കം ചെയ്യും. തെന്‍റ വാഹനം നിയലംഘനം നടത്തി എന്ന അധികൃതരുടെ വാദത്തില്‍ ആര്‍ക്കെങ്കിലും സംശയം വരുന്ന ഘട്ടത്തില്‍ ഈ  സൗകര്യം ഉപയോഗിക്കാനാകും.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓട്ടോമേറ്റഡ് കാള്‍ സെന്‍റര്‍ സേവനം നേരത്തേ തുടങ്ങിയിട്ടുണ്ട്. 2344444 ആണ് നമ്ബര്‍.
നിയമലംഘനം, ഡ്രൈവര്‍മാരുടെ ലൈസന്‍സ്, നമ്ബര്‍ പ്ലേറ്റ്, അംഗപരിമിതര്‍ക്കായുള്ള സേവനങ്ങള്‍ എന്നിവയെക്കുറിച്ച്‌ അന്വേഷിക്കുന്നതിന് ഇഷ്ടഭാഷയും ആവശ്യമായ സേവനവും തെരഞ്ഞെടുക്കാന്‍ ഇതിലൂടെ സാധിക്കുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.


Latest Related News