Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
യു.എന്‍.എ സാമ്പത്തിക ക്രമക്കേടിൽ ജാസ്മിന്‍ ഷായുടെ ഭാര്യയെയും പ്രതി ചേര്‍ത്തതായി പോലീസ്

September 05, 2019

September 05, 2019

കേസിലെ എട്ടാം പ്രതിയായാണ് ജാസ്മിന്‍ ഷായുടെ ഭാര്യ ഷബ്‌ന അബൂബക്കറിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. 

തൃശൂര്‍ : നഴ്സുമാരുടെ സംഘടനയായ യു.എന്‍.എയിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ യു.എന്‍.എ പ്രസിഡന്റ് ജാസ്മിൻ ഷായുടെ ഭാര്യയെയും പ്രതി ചേര്‍ത്തു. തട്ടിപ്പില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് നടപടി. യു.എന്‍.എ അക്കൗണ്ടില്‍ നിന്ന് 55 ലക്ഷം രൂപ ജാസ്മിന്‍ ഷായുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് വന്നതായി കണ്ടെത്തിയിരുന്നു.ഭാര്യ ഷബ്‌ന ഖത്തറിൽ ഹമദ് ആശുപത്രിക്ക് കീഴിലുള്ള അൽ വക്ര ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നതായാണ് വിവരം.

കേസിലെ എട്ടാം പ്രതിയായാണ് ജാസ്മിന്‍ ഷായുടെ ഭാര്യ ഷബ്‌ന അബൂബക്കറിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. യു.എന്‍.എ അക്കൗണ്ടില്‍ നിന്ന് മാറ്റിയ തുക മറ്റ് പ്രതികള്‍ ജാസ്മിന്‍ ഷായുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് മറ്റ് അക്കൗണ്ടുകള്‍ വഴി മാറ്റിയെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. 55 ലക്ഷം രൂപയാണ് യു.എന്‍.എയുടെ അക്കൗണ്ടില്‍ നിന്ന് തുക പിന്‍വലിച്ച ദിവസം തന്നെ ഷബ്‌നയുടെ അക്കൗണ്ടിലേക്ക് വന്നതായി കണ്ടെത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

ഇതിന് പുറമെ കണക്കില്ലാത്ത വലിയ തുകകളും ഇവരുടെ അക്കൗണ്ടില്‍ കണ്ടെത്തിയതായും പോലീസ് പറയുന്നു. ആകെ 72 ലക്ഷത്തോളം രൂപ ജാസ്മിന്‍ ഷായുടെ ഭാര്യയുടെ അക്കൗണ്ടില്‍ കണ്ടെത്തിയെന്നാണ് വിവരം. ജാസ്മിന്‍ ഷായുടെ ഭാര്യയുടെ പേരില്‍ നാല്‌ ഫ്‌ളാറ്റുകള്‍ തൃശൂരില്‍ ഉള്ളതായും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഒരു ഫ്‌ളാറ്റ് വിവാദങ്ങള്‍ ഉണ്ടായ ശേഷം യു.എന്‍.എ സംസ്ഥാന ട്രഷറര്‍ വിപിന്‍ എം പോളിന്റെ പേരിലേക്ക് മാറ്റിയിട്ടുണ്ടെന്നും പോലീസ് സ്ഥിരീകരിച്ചു

പുതിയ മൂന്ന് പേരെ കൂടി കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. യു.എന്‍.എ സംസ്ഥാന സെക്രട്ടറി സുജനപാല്‍, സംസ്ഥാന ട്രഷറര്‍ ഡിബിന്‍ എം പോള്‍ മുന്‍ സംസ്ഥാന സെക്രട്ടറി സുദീപ് എന്നിവരെയാണ് പുതുതായി പ്രതി ചേര്‍ത്തിരിക്കുന്നത്.

ഇതിനിടെ,ജാസ്മിൻ ഷായ്ക്ക് പുറമെ പോലീസ് അന്വേഷിക്കുന്ന മറ്റു പ്രതികളും ദോഹയിലെത്തിയയതായാണ് വിവരം.


Latest Related News